Kerala

ബിഷപ് ഫ്രാങ്കോയ്‌ക്കെതിരായ ബലാല്‍സംഗ കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് ; അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത് ദുരൂഹമെന്ന് കന്യാസ്ത്രീകള്‍

തങ്ങള്‍ക്ക് വലിയ ആശങ്കയാണുളളത്. ഇതിനു പിന്നില്‍ ബിഷപ് ഫ്രാങ്കോയുടെ ആസൂത്രിത നീക്കമുണ്ടോയെന്ന് തങ്ങള്‍ക്ക് ബലമായ സംശയമുണ്ട്.നല്ല രീതിയിലാണ് കേസിന്റെ അന്വേഷണം മുന്നോട്ടു പോയിരുന്നത്.അതിനിടയില്‍ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നത് സംശയത്തിനിടയാക്കുന്നു.കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന വൈക്കം ഡിവൈഎസ്പി സുഭാഷിനെ കോട്ടയം ജില്ലയക്ക് പുറത്തേയ്ക്കാണ് മാറ്റിയിരിക്കുന്നത്.ഇത് ആശങ്കപെടുത്തുന്നതാണെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.

ബിഷപ് ഫ്രാങ്കോയ്‌ക്കെതിരായ ബലാല്‍സംഗ കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് ; അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത് ദുരൂഹമെന്ന് കന്യാസ്ത്രീകള്‍
X

കൊച്ചി: കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി സംശയിക്കുന്നുവെന്നും ഇതിന്റെ ഭാഗമായിട്ടാണോ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ ഇപ്പോള്‍ സ്ഥലം മാറ്റിയതെന്ന് സംശയമുണ്ടെന്നും ഇരയാക്കപ്പെട്ട കന്യാസ്ത്രീയുടെ സഹപ്രവര്‍ത്തകയായ സിസ്റ്റര്‍ അനുപമ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.തങ്ങള്‍ക്ക് വലിയ ആശങ്കയാണുളളത്. ഇതിനു പിന്നില്‍ ബിഷപ് ഫ്രാങ്കോയുടെ ആസൂത്രിത നീക്കമുണ്ടോയെന്ന് തങ്ങള്‍ക്ക് ബലമായ സംശയമുണ്ട്.നല്ല രീതിയിലാണ് കേസിന്റെ അന്വേഷണം മുന്നോട്ടു പോയിരുന്നത്.അതിനിടയില്‍ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നത് സംശയത്തിനിടയാക്കുന്നു.കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന വൈക്കം ഡിവൈഎസ്പി സുഭാഷിനെ കോട്ടയം ജില്ലയക്ക് പുറത്തേയ്ക്കാണ് മാറ്റിയിരിക്കുന്നത്.ഇത് ആശങ്കപെടുത്തുന്നതാണെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.ഇത് സംബന്ധിച്ച് ഉന്നത ഉദ്യോസ്ഥരെ കണ്ട് പരാതി നല്‍കുന്നത് സംബന്ധിച്ച് സേവ് ഔര്‍ സിസ്റ്റേഴ്‌സ് സമരസമിതിയുമായി ആലോചിച്ച് തീരുമാനിക്കും.കേസ് കഴിയുന്നതുവരെയെങ്കിലും ഡിവൈഎസ്പി സുഭാഷിനെ സ്ഥലം മാറ്റരുതെന്നാണ് തങ്ങളുടെ ആവശ്യമെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.കേസിന്റെ കുറ്റപത്രം നല്‍കിയെങ്കിലും വിചാരണ ആരംഭിക്കാനിരിക്കുന്നതേയുള്ളു. ഈ ഘട്ടത്തില്‍ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നത് സംശയത്തിനിട നല്‍കുന്നതാണെന്നും ഇവര്‍ പറയുന്നു.ഡിവൈഎസ്പി സുഭാഷിനെ കൂടാതെ കേസ് അന്വേഷണത്തിന്റെ ചുമതലയുണ്ടായിരുന്ന കോട്ടയം എസ് പി ഹരിശങ്കറിനെയും സ്ഥലം മാറ്റിയിട്ടുണ്ട്.

അതേ സമയം വിചാരണ തുടങ്ങും മുമ്പേ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതില്‍ ദുരൂഹതയുണ്ടെന്ന് സേവ് ഔര്‍ സിസ്‌റ്റേഴ്‌സ് കണ്‍വീനര്‍ ഫെലിക്‌സ് ജെ പുല്ലൂടന്‍, ജോയിന്റ് കണ്‍വീനര്‍ ഷൈജു ആന്റണി എന്നിവര്‍ പറഞ്ഞു.ബിഷപ്പ് ഫ്രാങ്കോ കേസില്‍ വിചാരണ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി സുഭാഷിനെ കോട്ടയം ജില്ലയില്‍ നിന്ന് തന്നെ മാറ്റുന്നതിന് പിന്നില്‍ ഉന്നതരുടെ ഇടപെടല്‍ ഉണ്ടെന്ന് സംശയിക്കുന്നു. വിചാരണ വേളയില്‍ കേസ് ദുര്‍ബലപ്പെടുത്തുന്നതിനുള്ള ശ്രമം തുടങ്ങിയിരുന്നതായി നേരത്തെ തന്നെ സൂചന ലഭിച്ചിരുന്നു. സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെയുള്ള ചെറുത്തു നില്‍പ്് തുടരുന്നതിനിടയിലാണ് അപ്രതീക്ഷിത സ്ഥലം മാറ്റം.ഡിവൈഎസ്പി സുഭാഷിനെ തൊടുപുഴ വിജിലന്‍സിലേക്ക് മാറ്റിയതായാണ് വിവരം. കോട്ടയം ജില്ലയിലെ തന്നെ മറ്റേതെങ്കിലും സ്റ്റേഷനിലേക്കോ ഡിപ്പാര്‍ട്ട്‌മെന്റിലേക്കോ മാറ്റാതെ മറ്റൊരു ജില്ലയിലേക്ക് തന്നെ മാറ്റിയതില്‍ ദുരൂഹതയുണ്ട്. ഉന്നതങ്ങളില്‍ സ്വാധീനം ചെലുത്തി കേസ് ദുര്‍ബലപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് ആശങ്കയുണ്ടെന്നും ഇവര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it