ബൈക്കില്‍ സ്വകാര്യ ബസിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു

ഉച്ചയക്ക് ഒന്നരയോടെ ചെറായി പറവൂര്‍ റൂട്ടില്‍ ചെറായി പാടത്തിനു സമീപമായിരുന്നു അപകടം. ബൈക്കില്‍ പറവൂരില്‍ സാധനങ്ങള്‍ വാങ്ങാന്‍ ചെറായില്‍ നിന്നും പോകുന്നതിനിടയില്‍ പറവൂര്‍ പാടത്തിനു സമീപം വെച്ച് സ്വകാര്യബസുമായി കൂട്ടിയിടിക്കുകയായിരുന്നു

ബൈക്കില്‍ സ്വകാര്യ ബസിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു

കൊച്ചി: ബൈക്കില്‍ സ്വകാര്യ ബസിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു.എടവനക്കാട് കോട്ടുവള്ളിത്തറ അജിത്കുമാറിന്റെ മകന്‍ അനുജിത്ത് (19), മരക്കാപറമ്പില്‍ പ്രസാദിന്റെ മകന്‍ പ്രജിത്ത് (20) എന്നിവരാണ് മരിച്ചത്. ഉച്ചയക്ക് ഒന്നരയോടെ ചെറായി പറവൂര്‍ റൂട്ടില്‍ ചെറായി പാടത്തിനു സമീപമായിരുന്നു അപകടം. ബൈക്കില്‍ പറവൂരില്‍ സാധനങ്ങള്‍ വാങ്ങാന്‍ ചെറായില്‍ നിന്നും പോകുന്നതിനിടയില്‍ പറവൂര്‍ പാടത്തിനു സമീപം വെച്ച് സ്വകാര്യബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചു വീണ ഇരുവരെയും ഒാടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.അനുജിത്തും പ്രജിത്തും ക്ഷേത്രത്തില്‍ ശാന്തി ജോലി ചെയ്യുന്നവരാണ്. അജിതയാണ് മരിച്ച അനുജിത്തിന്റെ അമ്മ. സഹോദരന്‍: അഭിജിത്ത്.സിനിയാണ് മരിച്ച പ്രജിത്തിന്റെ അമ്മ.പ്രവീണ്‍, ശരത് എന്നിവര്‍ സഹോദരങ്ങളാണ്.ഇരുവരുടെയും സംസ്‌കാരം നാളെ ഉച്ചയക്ക് വീട്ടുവളപ്പില്‍ നടക്കും

RELATED STORIES

Share it
Top