Kerala

ബംഗാള്‍ സ്വദേശിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം: മൂന്നാമത്തെ പ്രതിയും പിടിയില്‍

തിരുവല്ല, ഇരവിപേരൂര്‍,കൊച്ചിന്‍ചാലില്‍ മോടിയില്‍ വീട്,സൗജിത് (22)നെയാണ് എറണാകുളം സെന്‍ട്രല്‍ പോലിസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ് വിജയശങ്കറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.ബംഗാള്‍ സ്വദേശിയായ ഫിറാജ് കിഷന്‍ എന്നയാളെ ഈ മാസം 17 ന് പുലര്‍ച്ചെ 12.15 ഓടെ കുത്തി കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. തൃശൂര്‍ ചാവക്കാട് അഞ്ചങ്ങാടി തട്ടാപ്പ് പുത്തന്‍വീട്ടില്‍ അജ്മല്‍( 25), ചേര്‍ത്തല തുറവൂര്‍ തിരുമല ഭാഗം പുന്നക്കല്‍ വീട്ടില്‍ ക്രിസ്ത്യന്‍ ഷാരോണ്‍(19) എന്നിവരെ കഴിഞ്ഞ ദിവസം എറണാകുളം സെന്‍ട്രല്‍ പോലിസ് അറസ്റ്റ് ചെയ്തതിരുന്നു

ബംഗാള്‍ സ്വദേശിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം: മൂന്നാമത്തെ പ്രതിയും പിടിയില്‍
X

കൊച്ചി: എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപത്തുള്ള അംബേദ്കര്‍ സ്റ്റേഡിയത്തില്‍ ബംഗാള്‍ സ്വദേശിയെ കുത്തി കൊലപ്പെടുത്തിയ കേസില്‍ മൂന്നാമത്തെയാളും എറണാകുളം സെന്‍ട്രല്‍ പോലിസിന്റെ പിടിയിലായി.തിരുവല്ല, ഇരവിപേരൂര്‍,കൊച്ചിന്‍ചാലില്‍ മോടിയില്‍ വീട്,സൗജിത് (22)നെയാണ് എറണാകുളം സെന്‍ട്രല്‍ പോലിസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ് വിജയശങ്കറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.ബംഗാള്‍ സ്വദേശിയായ ഫിറാജ് കിഷന്‍ എന്നയാളെ ഈ മാസം 17 ന് പുലര്‍ച്ചെ 12.15 ഓടെകുത്തി കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. തൃശൂര്‍ ചാവക്കാട് അഞ്ചങ്ങാടി തട്ടാപ്പ് പുത്തന്‍വീട്ടില്‍ അജ്മല്‍( 25), ചേര്‍ത്തല തുറവൂര്‍ തിരുമല ഭാഗം പുന്നക്കല്‍ വീട്ടില്‍ ക്രിസ്ത്യന്‍ ഷാരോണ്‍(19) എന്നിവരെ കഴിഞ്ഞ ദിവസം എറണാകുളം സെന്‍ട്രല്‍ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

കൊലപാതകത്തിന് ശേഷംസൗജിത് നഗര ഭാഗത്തേക്ക് വരാതെ മാറി നില്‍ക്കുകയായിരുന്നു. കൂട്ടുപ്രതികള്‍ക്ക് ഇയാളെ കുറിച്ച് കൂടുതല്‍ അറിവില്ലായിരുന്നു. പിന്നീട് പോലീസ് നഗരത്തിലെ രാത്രി കടകളിലെ ക്യാമറ പരിശോധിച്ചാണ് ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചത്. ഇയാളുടെ ഫോട്ടോ വച്ചു അന്വേഷിച്ചതില്‍ ട്രാന്‍സ്ജെന്‍ഡര്‍മാരില്‍ നിന്നും ഇയാള്‍ രാത്രി വരാന്‍ സാധ്യതയുണ്ട് എന്ന് മനസ്സിലാക്കി ഇതേ തുടര്‍ന്ന് രാത്രി പട്രോളിങ് ശക്തമാക്കി എല്ലാ പട്രോളിംഗ് ടീമിനും ഫോട്ടോ കൈമാറി സൃെരേ ഭാഗത്തുള്ള ബൈക്ക് പട്രോളിങ് ടീമായ അജി, ബെന്‍സണ്‍ എന്നിവര്‍ പ്രതിയുടെ ഏകദേശ രൂപമുള്ള ഒരു ആള്‍ സ്റ്റാന്‍ഡിന്റെ പരിസരത്ത് നില്‍ക്കുന്നതായി കണ്ടു സെന്‍ട്രല്‍ ഇന്‍സ്പെക്ടര്‍ വിജയശങ്കറെ അറിയിച്ചു ഉടന്‍ സ്ഥലത്തെത്തിയ ഇന്‍സ്പെക്ടര്‍ ഇയാളെ സ്റ്റേഷനിലേക്ക് കൂട്ടി കൊണ്ടു വന്നു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

എറണാകുളം അസി കമ്മീഷണര്‍ കെ ലാല്‍ജിയുടെ നിര്‍ദേശാനുസരണം സെന്‍ട്രല്‍ പോലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് വി ജയശങ്കറിനെക്കൂടാതെ സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ സബ്ഇന്‍സ്‌പെക്ടര്‍ എസ് സനല്‍,എ എസ് ഐ മാരായ കെ ടി മണി, വിനോദ് കൃഷ്ണ, ഇ എം ഷാജി സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അനീഷ് രഞ്ജിത്ത്, മനോജ്, ഇഗ്‌നേഷ്യസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഇസഹാക്ക്, അജിലേഷ്, നിഷാര്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്

Next Story

RELATED STORIES

Share it