Kerala

വായ്പയ്ക്കു ഈടുനല്‍കിയ വസ്തു ബാങ്കും ഇടനിലക്കാരും ചേര്‍ന്നു തട്ടിയെടുത്തുവെന്ന പരാതി; വിശദമായി പരിശോധിക്കുമെന്നു ഹൈക്കോടതി

സര്‍ഫാസി നിയമപ്രകാരം ജപ്തി ചെയ്ത വസ്തു മറ്റൊരാള്‍ക്ക് കൈമാറാന്‍ ബാങ്ക് കരാറിലേര്‍പ്പെട്ടുവെന്നും ഇതിനായി വ്യാജരേഖ ചമച്ചെന്നും പരാതിയുയര്‍ന്നതിനെ തുടര്‍ന്നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിലപാട് വ്യക്തമാക്കിയത്. കരാറില്‍ ബാങ്കിന്റെ സീല്‍ പതിച്ചിട്ടില്ലെന്നും ഭൂവുടമയുടെ ഒപ്പ് വ്യാജമാണെന്നുമാണ് പരാതിയുയര്‍ന്നത്. പരാതിയെ തുടര്‍ന്നു ടാറ്റാ ഫിനാന്‍സ് ബാങ്കിന്റെ മാനേജരെ നേരിട്ടു വിളിച്ചുവരുത്തിയാണ് കോടതി വിശദീകരണം തേടിയത്

വായ്പയ്ക്കു ഈടുനല്‍കിയ വസ്തു ബാങ്കും ഇടനിലക്കാരും ചേര്‍ന്നു തട്ടിയെടുത്തുവെന്ന പരാതി; വിശദമായി പരിശോധിക്കുമെന്നു ഹൈക്കോടതി
X

കൊച്ചി: വായ്പയ്ക്കു ഈടുനല്‍കിയ വസ്തു ബാങ്കും ഇടനിലക്കാരും ചേര്‍ന്നു തട്ടിയെടുത്തുവെന്ന പരാതി വിശദമായി പരിശോധിക്കുമെന്നു ഹൈക്കോടതി. സര്‍ഫാസി നിയമപ്രകാരം ജപ്തി ചെയ്ത വസ്തു മറ്റൊരാള്‍ക്ക് കൈമാറാന്‍ ബാങ്ക് കരാറിലേര്‍പ്പെട്ടുവെന്നും ഇതിനായി വ്യാജരേഖ ചമച്ചെന്നും പരാതിയുയര്‍ന്നതിനെ തുടര്‍ന്നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിലപാട് വ്യക്തമാക്കിയത്. കരാറില്‍ ബാങ്കിന്റെ സീല്‍ പതിച്ചിട്ടില്ലെന്നും ഭൂവുടമയുടെ ഒപ്പ് വ്യാജമാണെന്നുമാണ് പരാതിയുയര്‍ന്നത്. പരാതിയെ തുടര്‍ന്നു ടാറ്റാ ഫിനാന്‍സ് ബാങ്കിന്റെ മാനേജരെ നേരിട്ടു വിളിച്ചുവരുത്തിയാണ് കോടതി വിശദീകരണം തേടിയത്. യഥാര്‍ഥ കരാറുകാരനോട് കോടതിയില്‍ ഹാജാരവാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൊല്ലത്തെ കശുവണ്ടി വ്യവസായിയായ കണ്ണനാണ് ഒരു കോടി രൂപ 2010 ല്‍ വായപയെടുത്തത്. തിരിച്ചടവു മുടങ്ങിയതിനെ തുടര്‍ന്ന് രണ്ടു കോടതി രൂപയ്ക്ക് വായ്പ തീര്‍പ്പാക്കാന്‍ ബാങ്കുമായി ധാരയായത്. ഈടു വസ്തു അബ്ദുല്‍ സലാം എന്നയാള്‍ക്ക് 3.25 കോടി രൂപയ്ക്ക് കൈമാറാനും ധാരണയായത്. എന്നാല്‍ വായ്പ തുക ബാങ്കില്‍ കെട്ടിവച്ചിട്ടും ഈടുവസ്തു ലഭിച്ചില്ലെന്നാണ് പരാതി.

Next Story

RELATED STORIES

Share it