Kerala

ഓസ്‌ട്രേലിയയില്‍ ജോലിയും സ്റ്റുഡന്റ്‌സ് വിസയും വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; തമിഴ്നാട് സ്വദേശി അറസ്റ്റില്‍

തമിഴ്‌നാട് കോയമ്പത്തൂര്‍ നഞ്ചുണ്ടാപുരം പോസ്റ്റ്, ഇന്ദിരാ നഗര്‍ ഫസ്റ്റ് സ്ട്രീറ്റ് ഹൗസ് നമ്പര്‍ 7/36 ല്‍ രാഹുല്‍ സ്റ്റീഫന്‍ (20) ആണ് അറസ്റ്റിലായത്.എറണാകുളം എംജി റോഡിലുള്ള ജേക്കബ് ഡി ഡി മാളില്‍ പ്രവര്‍ത്തിക്കുന്ന മെരു ഇമിഗ്രേഷന്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. ഈ സ്ഥാപനത്തിലെ മാനേജരാണ് രാഹുല്‍ സ്റ്റീഫന്‍. സ്ഥാപനത്തിന്റെ എം ഡി യായ ശ്രീനിവാസന്‍ ഒളിവിലാണ്

ഓസ്‌ട്രേലിയയില്‍ ജോലിയും സ്റ്റുഡന്റ്‌സ് വിസയും വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; തമിഴ്നാട് സ്വദേശി അറസ്റ്റില്‍
X

കൊച്ചി: ഓസ്‌ട്രേലിയയില്‍ ജോലിയും, സ്റ്റുഡന്‍സ് വിസയും ഓഫര്‍ ചെയ്തു ലക്ഷങ്ങള്‍ കൈപ്പറ്റി തട്ടിപ്പ് നടത്തിയ കേസിലെ പ്രധാന പ്രതിയെ എറണാകുളം സെന്‍ട്രല്‍ പോലിസ് അറസ്റ്റ് ചെയ്തു.തമിഴ്‌നാട് കോയമ്പത്തൂര്‍ നഞ്ചുണ്ടാപുരം പോസ്റ്റ്, ഇന്ദിരാ നഗര്‍ ഫസ്റ്റ് സ്ട്രീറ്റ് ഹൗസ് നമ്പര്‍ 7/36 ല്‍ രാഹുല്‍ സ്റ്റീഫന്‍ (20) ആണ് അറസ്റ്റിലായത്.എറണാകുളം എംജി റോഡിലുള്ള ജേക്കബ് ഡി ഡി മാളില്‍ പ്രവര്‍ത്തിക്കുന്ന മെരു ഇമിഗ്രേഷന്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. ഈ സ്ഥാപനത്തിലെ മാനേജരാണ് രാഹുല്‍ സ്റ്റീഫന്‍. സ്ഥാപനത്തിന്റെ എം ഡി യായ ശ്രീനിവാസന്‍ ഒളിവിലാണ്.

സ്ഥാപനത്തിന്റെ മറവില്‍ കേരളത്തിലും തമിഴ്‌നാട്ടിലും നിരവധി ആളുകള്‍ പ്രതികളുടെ തട്ടിപ്പിന് ഇരയായിട്ടുള്ളതായി വ്യക്തമായിട്ടുളളതായി സെന്‍ട്രല്‍ പോലിസ് പറഞ്ഞു.പാലക്കാട്, തൃശൂര്‍ സ്വദേശികളുടെ പരാതി പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് ഇപ്പോള്‍ നടന്ന അറസ്റ്റ്. ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ തമിഴ്‌നാട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.സമാനരീതിയിലുള്ള കൂടുതല്‍ തട്ടിപ്പ് നടത്തിയതിന് പ്രതികള്‍ക്കെതിരെ പരാതികള്‍ നിലവിലുണ്ടെന്നും പോലിസ്് പറഞ്ഞു.എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ കെ ലാല്‍ജിയുടെ മേല്‍നോട്ടത്തില്‍ സെന്‍ട്രല്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ എസ് വിജയശങ്കര്‍, എസ് ഐ തോമസ്, എ എസ് ഐ മാരായ ദിനേശ്, സന്തോഷ്, ഷിബു, എസ് സി പി ഓ ഫ്രാന്‍സിസ്, റെജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Next Story

RELATED STORIES

Share it