Kerala

എടിഎം തട്ടിപ്പ്: കൊച്ചി സ്വദേശിയായ യുവതിയുടെ 25000 രൂപ നഷ്ടമായി

മൂന്ന് തവണകളായാണ് അക്കൗണ്ടില്‍നിന്ന് 25000 രൂപ പാട്നയിലെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എടിഎമ്മില്‍നിന്നും പിന്‍വലിച്ചതായി എസ്എംഎസ്. സന്ദേശം ലഭിച്ചത്. മേയ് ഒന്നിന് വൈകുന്നേരം രണ്ടുതവണയായി പതിനായിരം രൂപയും മേയ് രണ്ടിന് പുലര്‍ച്ചെ 5000 രൂപയുമാണ് പിന്‍വലിച്ചത്. കടയില്‍നിന്നു സാധനങ്ങള്‍ വാങ്ങിയശേഷം കാര്‍ഡ് സൈ്വപ്പ് ചെയ്തപ്പോഴാണ് അക്കൗണ്ടില്‍ തുകയില്ലെന്നു മനസിലായത്

എടിഎം തട്ടിപ്പ്: കൊച്ചി സ്വദേശിയായ യുവതിയുടെ 25000 രൂപ നഷ്ടമായി
X

കൊച്ചി: എടിഎം തട്ടിപ്പിലൂടെ കൊച്ചി സ്വദേശിയായ യുവതിയുടെ 25000 രൂപ നഷ്ടമായി പരാതി. തമ്മനം സ്വദേശി ഫെമിയുടെ എസ്ബിഐ അക്കൗണ്ടിലെ പണം പാട്നയില്‍ നിന്നാണ് അജ്ഞാതര്‍ പിന്‍വലിച്ചിരിക്കുന്നത്. മൂന്ന് തവണകളായാണ് അക്കൗണ്ടില്‍നിന്ന് 25000 രൂപ പാട്നയിലെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എടിഎമ്മില്‍നിന്നും പിന്‍വലിച്ചതായി എസ്എംഎസ്. സന്ദേശം ലഭിച്ചത്. മേയ് ഒന്നിന് വൈകുന്നേരം രണ്ടുതവണയായി പതിനായിരം രൂപയും മേയ് രണ്ടിന് പുലര്‍ച്ചെ 5000 രൂപയുമാണ് പിന്‍വലിച്ചത്. പണം നഷ്ടപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടത് അഞ്ചാം തീയതിയാണ്. കടയില്‍നിന്നു സാധനങ്ങള്‍ വാങ്ങിയശേഷം കാര്‍ഡ് സൈ്വപ്പ് ചെയ്തപ്പോഴാണ് അക്കൗണ്ടില്‍ തുകയില്ലെന്നു മനസിലായത്. തുടര്‍ന്ന് അടുത്ത ദിവസം ഫെമിയുടെ ഭര്‍ത്താവ് മിനി സ്റ്റേറ്റ്മെന്റ് എടുത്തപ്പോഴാണ് തുക നഷ്ടമായ വിവരം അറിഞ്ഞത്. തുടര്‍ന്ന് മൊബൈല്‍ പരിശോധിച്ചപ്പോള്‍ തുക പിന്‍വലിച്ചതായി എസ്എംഎസ്. വന്നുകിടക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് എസ്ബിഐയുടെ ഓഫീസില്‍ പരാതിനല്‍കി എടിഎം കാര്‍ഡ് ബ്ലോക്ക് ചെയ്തു. പരാതി പരിശോധിക്കുകയാണെന്നും പണം എപ്പോള്‍ ലഭിക്കുമെന്ന് പറയാനാകില്ലെന്നുമാണ് ബാങ്ക് അധികൃതര്‍ നല്‍കുന്ന മറുപടി. സൈബര്‍ സെല്ലിലും പരാതി നല്‍കിയിട്ടുണ്ട്. എടിഎം കാര്‍ഡിന്റെ നമ്പറോ പിന്‍ നമ്പറോ തുടങ്ങിയ വിവരങ്ങളൊന്നും ആര്‍ക്കും കൈമാറിയിട്ടില്ലെന്നു ഫെമി പറഞ്ഞു. ഡ്യൂപ്ലിക്കേറ്റ് എടിഎം കാര്‍ഡ് നിര്‍മിച്ചാണ് പണം പിന്‍വലിച്ചതെന്നാണ് കരുതുന്നത്. എടിഎം കാര്‍ഡ് കൈമാറാതെയും പിന്‍ നമ്പര്‍ വെളിപ്പെടുത്താതെയും ഇവരുടെ അക്കൗണ്ടുകളിലെ പണം എങ്ങനെ നഷ്ടപ്പെട്ടൂവെന്നതാണ് ആശങ്കക്കിടയാക്കുന്നത്.

Next Story

RELATED STORIES

Share it