Kerala

അനധികൃത സ്വത്തു സമ്പാദന കേസ്: ജേക്കബ് തോമസിനെതിരെയുളള ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതിയുടെ താല്‍ക്കാലിക സ്‌റ്റേ

കഴിഞ്ഞ ആഴ്ചയാണ് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജേക്കബ് തോമസിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു കൊണ്ട് ഡി ജി പി ഉത്തരവിട്ടത്. 2018 ഒക്ടോബര്‍ 16നു സത്യന്‍ നാരാവൂര്‍ എന്നയാള്‍ നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സംസ്ഥാന പോലിസ് മേധാവി ഉത്തരവിട്ടത്. ജനുവരി 31നകം അന്വേഷണം പൂര്‍ത്തിയാക്കി റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നു നിര്‍ദ്ദേശിച്ചുകൊണ്ട് തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂനിറ്റിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.ബിനാമി പേരില്‍ ജേക്കബ് തോമസ് തമിഴ്നാട്ടില്‍ സ്വത്ത് സമ്പാദിച്ചുവെന്നാണ് പരാതിക്കാരന്റെ ആരോപണം

അനധികൃത സ്വത്തു സമ്പാദന കേസ്: ജേക്കബ് തോമസിനെതിരെയുളള ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതിയുടെ താല്‍ക്കാലിക സ്‌റ്റേ
X

കൊച്ചി: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ ഡിജിപി ജേക്കബ് തോമസിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ച നടപടി ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. കഴിഞ്ഞ ആഴ്ചയാണ് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജേക്കബ് തോമസിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു കൊണ്ട് ഡി ജി പി ഉത്തരവിട്ടത്. 2018 ഒക്ടോബര്‍ 16നു സത്യന്‍ നാരാവൂര്‍ എന്നയാള്‍ നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സംസ്ഥാന പോലിസ് മേധാവി ഉത്തരവിട്ടത്. ജനുവരി 31നകം അന്വേഷണം പൂര്‍ത്തിയാക്കി റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നു നിര്‍ദ്ദേശിച്ചുകൊണ്ട് തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂനിറ്റിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

.ബിനാമി പേരില്‍ ജേക്കബ് തോമസ് തമിഴ്നാട്ടില്‍ സ്വത്ത് സമ്പാദിച്ചുവെന്നാണ് പരാതിക്കാരന്റെ ആരോപണം. ബിനാമി കൈമാറ്റ നിരോധന നിയമ പ്രകാരമാണ് അന്വേഷണത്തിനു ഉത്തരവിട്ടത്. എന്നാല്‍ അധികാര പരിധിയില്‍ നില്‍ക്കാത്ത കേസിലാണ് ഡി ജി പി അന്വേഷണത്തിനു ഉത്തരവിട്ടതെന്ന് ജേക്കബ്് തോമസിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. മൂന്നാമത്തെ തവണയാണ് ജേക്കബ് തോമസ് അന്വേഷണം നേരിടുന്നത്. നേരത്തെ തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരെ അന്വേഷണമുണ്ടായിരുന്നു. പിന്നാലെ സ്രാവുകള്‍ക്കൊപ്പം നീന്തുന്നുവെന്ന പുസ്തകത്തിലൂടെ ഔദ്യോഗിക രഹസ്യം പുറത്തുവിട്ടെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണവും നടക്കുന്നുണ്ട്. അതിനു പിന്നാലെയാണ് മൂന്നാമതൊരു അന്വേഷണത്തിന് ഉത്തരവിട്ടത്. കേസ് രണ്ടാഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കും.

Next Story

RELATED STORIES

Share it