Kerala

മലയാറ്റൂരില്‍ അംബേദ്കര്‍ പ്രതിമ തകര്‍ത്ത സംഭവം: സാമൂഹ്യവിരുദ്ധരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന്എസ്ഡിപിഐ

അംബേദ്കറുടെ ആശയത്തെയും അദ്ദേഹം മുന്നില്‍കണ്ട സാമൂഹിക മാറ്റത്തെയും ഭയപ്പെടുന്നവര്‍ക്ക് മാത്രമേ അംബേദ്കറുടെ പ്രതിമ തകര്‍ക്കാനാവൂ.പ്രതിമ തകര്‍ത്ത് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാതെ പോലീസ് നാടകം കളിക്കുകയാണെന്ന് എസ്ഡിപിഐ എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് അജ്മല്‍ കെ മുജീബ്

മലയാറ്റൂരില്‍ അംബേദ്കര്‍ പ്രതിമ തകര്‍ത്ത സംഭവം: സാമൂഹ്യവിരുദ്ധരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന്എസ്ഡിപിഐ
X

കൊച്ചി: കാലടി മലയാറ്റൂരില്‍ ഭരണഘടനാ ശില്‍പിയും സാമൂഹിക പരിഷ്‌കര്‍ത്താവുമായ ഡോക്ടര്‍ ബി ആര്‍ അംബേദ്കറുടെ പ്രതിമ തകര്‍ത്ത സാമൂഹ്യവിരുദ്ധരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് അജ്മല്‍ കെ മുജീബ് ആവശ്യപ്പെട്ടു.മലയാറ്റൂര്‍ നടുവട്ടം നവോദയപുരത്തെ തകര്‍ക്കപ്പെട്ട പ്രതിമ നിന്നിരുന്ന സ്ഥലം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.അംബേദ്കറുടെ ആശയത്തെയും അദ്ദേഹം മുന്നില്‍കണ്ട സാമൂഹിക മാറ്റത്തെയും ഭയപ്പെടുന്നവര്‍ക്ക് മാത്രമേ അംബേദ്കറുടെ പ്രതിമ തകര്‍ക്കാനാവൂ.

പ്രതിമ തകര്‍ത്ത് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാതെ പോലീസ് നാടകം കളിക്കുകയാണ്.ഭരണഘടനാ ശില്‍്പിയുടെ പ്രതിമ നശിപ്പിച്ചിട്ട് സ്ഥലം എംഎല്‍എയോ പഞ്ചായത്ത് പ്രസിഡണ്ടോ മുഖ്യധാരാ പാര്‍ട്ടി നേതാക്കളോ ഇതുവരെ സംഭവസ്ഥലം സന്ദര്‍ശിച്ചിട്ടില്ല.പത്ത് വര്‍ഷമായി പ്രദേശത്ത് നിലനിന്നിരുന്ന അംബേദ്കര്‍ സ്മാരകം നശിപ്പിച്ച സാമൂഹ്യ വിരുദ്ധരെ നിയമത്തിന് മുന്നില്‍ കൊണ്ടു വന്നില്ലെങ്കില്‍ സമാന മനസ്‌കരുമായി ചേര്‍ന്ന് ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. എസ്ഡിപിഐ അങ്കമാലി മണ്ഡലം സെക്രട്ടറി അംജത് അലി,ബിഎസ്പി മണ്ഡലം പ്രസിഡന്റ് പ്രതീഷ് ഉണ്ണി എന്നിവരും സന്ദര്‍ശക സംഘത്തിലുണ്ടായിരുന്നു.

Next Story

RELATED STORIES

Share it