Kerala

ആറു കോടിയുടെ സ്വര്‍ണ കവര്‍ച്ച : സ്വര്‍ണ ശുദ്ധീകരണ ശാലയിലെ മുന്‍ ഡ്രൈവറടക്കം നാലു പേര്‍ കസ്റ്റഡിയില്‍

എടയാറിലെ സ്വര്‍ണ ശുദ്ധീകരണ ശാലയിലെ മുന്‍ ജീവനക്കാരനായ ഇടുക്കി സ്വദേശി ബിബിന്‍ നെ കഴിഞ്ഞ ദിവസം പോലിസ് അറസ്റ്റ് ചെയ്ത് റിമാന്റു ചെയ്തിരുന്നു. ഇയാള്‍ സ്വര്‍ണം കവര്‍ച്ച ചെയ്യാനുള്ള ഗൂഡാലോചനയില്‍ പങ്കെടുത്തതായിട്ടാണ് പോലിസ് പറയുന്നത്.ഇയാളില്‍ നിന്നും ലഭിച്ച മൊഴിയനുസരിച്ച് സ്വര്‍ണം കവര്‍ച്ച ചെയ്ത സംഘത്തിലുള്ള മറ്റുള്ളവരെക്കുറിച്ച് പോലിസിന് വിവരം ലഭിച്ചിരുന്നു.കസ്റ്റഡിയിലുള്ളവരെ മൂന്നാറില്‍ നിന്നാണ് പിടികൂടിയിരിക്കുന്നതെന്നാണ് വിവരം

ആറു കോടിയുടെ സ്വര്‍ണ കവര്‍ച്ച :  സ്വര്‍ണ ശുദ്ധീകരണ ശാലയിലെ മുന്‍ ഡ്രൈവറടക്കം നാലു  പേര്‍ കസ്റ്റഡിയില്‍
X

കൊച്ചി: ആലുവ എടയാറിലെ സ്വര്‍ണ ശുദ്ധീകരണശാലയിലേക്ക് കൊണ്ട് വന്ന 20 കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ അഞ്ച് പ്രതികളെ തിരിച്ചറിഞ്ഞതായി പോലിസ്. ഇതില്‍ ഒരാളെ അറസ്റ്റു ചെയ്തു.സ്വര്‍ണ ശുദ്ധീകരണ ശാലയിലെ മുന്‍ ഡ്രൈവര്‍ അടക്കം നാലു പേര്‍ കസ്റ്റഡിയിലുള്ളതായി സൂചന. എടയാറിലെ സ്വര്‍ണ ശുദ്ധീകരണ ശാലയിലെ മുന്‍ ജീവനക്കാരനായ ഇടുക്കി സ്വദേശി ബിബിന്‍ നെയാണ് കഴിഞ്ഞ ദിവസം പോലിസ് അറസ്റ്റ് ചെയ്ത് റിമാന്റു ചെയ്തിരുന്നു. ഇയാള്‍ സ്വര്‍ണം കവര്‍ച്ച ചെയ്യാനുള്ള ഗൂഡാലോചനയില്‍ പങ്കെടുത്തതായിട്ടാണ് പോലിസ് പറയുന്നത്.ഇയാളില്‍ നിന്നും ലഭിച്ച മൊഴിയനുസരിച്ച് സ്വര്‍ണം കവര്‍ച്ച ചെയ്ത സംഘത്തിലുള്ള മറ്റുള്ളവരെക്കുറിച്ച് പോലിസിന് വിവരം ലഭിച്ചിരുന്നു.ഇതില്‍ല്‍പ്പെട്ട നാലു പേരെയാണ് പോലിസ് കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നാണ് വിവരം. മൂന്നാറില്‍ നിന്നാണ് സംഘം പിടിയിലായതതെന്നാണ് അറിയുന്നത്. ഇവരില്‍ നിന്നും തോക്ക് അടക്കമുള്ള ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ടെന്നാണ് സൂചന.

കവര്‍ച്ചക്ക് തലേ ദിവസം കവര്‍ച്ച നടത്തേണ്ട വിധം സംഘം റിഹേഴ്സല്‍ നടത്തിയിരുന്നു. മെയ് പത്തിന് പുലര്‍ച്ചെയാണ് എറണാകുളത്ത് നിന്നും ആലുവ എടയാറിലെ സ്വര്‍ണ ശുദ്ധീകരണശാലയിലേക്ക് കൊണ്ടു വന്ന 20 കിലോ സ്വര്‍ണം ബൈക്കിലെത്തിയ രണ്ടംഗ സംഘം സ്വര്‍ണ ശൂദ്ധീകരണ ശാലയക്ക് സമീപം വെച്ച് കാര്‍ തടഞ്ഞു നിര്‍ത്തി ഉളളിലുണ്ടായിരുന്നവരെ ആക്രമിച്ച് സവര്‍ണം കവര്‍ന്നത്. ഒരു ജീവനക്കാരനെ കാണാനെന്ന പേരില്‍ കവര്‍ച്ചാ സംഘം മണിക്കൂറുകളോളം ഫാക്ടറിക്ക് സമീപം ചെലവഴിച്ചതായി അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയിരുന്നു. മോഷണം നടന്ന ദിവസം രാത്രി സ്വര്‍ണശുദ്ധീകരണ ശാലയ്ക്ക് സമീപം മണിക്കൂറുകളോളം നിലയുറപ്പിച്ച കവര്‍ച്ചാ സംഘത്തോട് പ്രദേശവാസികള്‍ കാര്യമെന്തെന്നന്വേഷിച്ചിരുന്നു. ഫാക്ടറിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ജീവനക്കാരനെ കാണാന്‍ വന്നതാണെന്നായിരുന്നു കവര്‍ച്ചാ സംഘത്തിന്റെ മറുപടിയെന്ന് പ്രദേശവാസികള്‍ പോലിസിന് മൊഴി നല്‍കി. പ്രദേശത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ളവരാണ് പ്രതികളെന്ന് നിഗമനത്തിലാണ് ഇതോടെ പോലിസ് എത്തിയത്.

സംഭവത്തില്‍ കമ്പനി ജീവനക്കാര്‍ അടക്കം നിരവധി പേരെ പോലിസ് ചോദ്യം ചെയ്തിരുന്നു. ജില്ലയിലെ വിവിധ പോലിസ്് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കവര്‍ച്ചാകേസിലെ പ്രതികളെയും അന്വേഷണ സംഘം വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. സ്വര്‍ണവുമായി ബൈക്കില്‍ കടന്ന രണ്ടുപേരെ തിരിച്ചറിയാന്‍ സ്വര്‍ണ കമ്പനിയിലേതടക്കം പ്രദേശത്തെ മൂന്ന് സിസിടിവി ദൃശ്യങ്ങള്‍ പോലിസ് പരിശോധിച്ചിരുന്നുവെങ്കിലും പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല.

Next Story

RELATED STORIES

Share it