Kerala

തണ്ണീര്‍ത്തടം നികത്തി പുരയിടമാക്കാന്‍ വ്യാജ രേഖ ചമച്ച കേസ്: റവന്യ ഉദ്യോഗസ്ഥരില്‍ നിന്നും വിജിലന്‍സ് മൊഴിയെടുക്കും

ഇന്നും നാളെയുമായിട്ടാണ് മൊഴിയെടുക്കുക.കേസില്‍ റിമാന്‍ഡിലായ റവന്യു കമ്മീഷണറേറ്റിലെ ജീവനക്കാരന്‍ അരുണില്‍ നിന്നും വിവരം ശേഖരിക്കും. കേസ് വിജിലന്‍സ് ഏറ്റെടുത്തതിന്റെ രേഖകള്‍ കോടതിക്ക് കൈമാറിയ ശേഷമാകും അരുണിനെ ചോദ്യം ചെയ്യുക.വ്യാജ രേഖ നിര്‍മിക്കാന്‍ റവന്യു വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥര്‍ സഹായം ചെയ്തിരുന്നുവോയെന്നും വിജിലന്‍സ് പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്

തണ്ണീര്‍ത്തടം നികത്തി പുരയിടമാക്കാന്‍ വ്യാജ രേഖ ചമച്ച കേസ്:  റവന്യ ഉദ്യോഗസ്ഥരില്‍ നിന്നും വിജിലന്‍സ് മൊഴിയെടുക്കും
X

കൊച്ചി:ചൂര്‍ണിക്കരയിലെ തണ്ണീര്‍ത്തടം നികത്തി പുരയിടമാക്കാന്‍ വ്യാജ രേഖ ചമച്ച കേസില്‍ വിജിലന്‍സ് റവന്യു ഉദ്യോഗസ്ഥരില്‍ നിന്നും മൊഴിയെടുക്കും. ആലുവ താലൂക്ക് ഓഫീസ്, ഫോര്‍ട്ട്‌കൊച്ചി ആര്‍ഡി ഓഫീസ് എന്നിവിടങ്ങളില്‍ ഉദ്യോഗസ്ഥരില്‍ നിന്നും ഇന്നും നാളെയുമായിട്ടാണ് മൊഴിയെടുക്കുക.കേസില്‍ റിമാന്‍ഡിലായ റവന്യു കമ്മീഷണറേറ്റിലെ ജീവനക്കാരന്‍ അരുണില്‍ നിന്നും വിവരം ശേഖരിക്കും. കേസ് വിജിലന്‍സ് ഏറ്റെടുത്തതിന്റെ രേഖകള്‍ കോടതിക്ക് കൈമാറിയ ശേഷമാകും അരുണിനെ ചോദ്യം ചെയ്യുക. കേസിലെ പ്രതി അബുവിന് വേണ്ടി വ്യാജ ഉത്തരവില്‍ കമ്മീണറേറ്റിലെ ഓഫീസ് സീലും ഒപ്പും വച്ച് നല്‍കിയത് അരുണായിരുന്നു. ഇതിന് അബുവില്‍ നിന്നും 30,000 രൂപയാണ് പ്രതിഫലം പറ്റിയത്. വ്യാജ രേഖ നിര്‍മിക്കാന്‍ റവന്യു വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥര്‍ സഹായം ചെയ്തിരുന്നുവോയെന്നും വിജിലന്‍സ് പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

വിജിലന്‍സ് കേസ് ഏറ്റെടുത്തതോടെ ആലുവ പൊലീസിന്റെ പക്കലുള്ള രേഖകള്‍ കൈമാറണമെന്നാവശ്യപ്പെട്ട് പോലിസ് മേധവിക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഇതിന്റെ ഉത്തരവിറങ്ങിയാല്‍ രേഖകള്‍ ഉടന്‍തന്നെ വിജിലന്‍സ് കൈപ്പറ്റും. അതിന് മുന്നോടിയായിട്ടാണ് റവന്യു ഉദ്യോഗസ്ഥരില്‍ നിന്നും മൊഴിയെടുക്കുന്നത്. തൃശൂര്‍ സ്വദേശി ഹംസയുടെ ഉടമസ്ഥതയില്‍ ദേശീയപാതയോട് ചേര്‍ന്ന് മുട്ടത്തെ കോടികള്‍ വിലയുള്ള തണ്ണീര്‍ത്തടം വര്‍ഷങ്ങള്‍ക്ക് മുമ്പ് നികത്തിയിരുന്നു. ഇത് പുരയിടമാണെന്ന് സ്ഥാപിക്കാനാണ് കോണ്‍ഗ്രസ് നേതാവ് അബുവിന്റെ നേതൃത്വത്തില്‍ കമ്മീഷണറേറ്റിലെ വ്യാജ രേഖയുണ്ടാക്കിയത്. ഇതിന് ഹംസയില്‍ നിന്നും ഏഴ് ലക്ഷം രൂപയും അബു കൈപ്പറ്റി. അഞ്ച് പേരാണ് കേസിലെ പ്രതികള്‍.

Next Story

RELATED STORIES

Share it