Kerala

വിദ്യാര്‍ഥിയെന്ന പരിഗണന നല്‍കി പരീക്ഷ എഴുതാൻ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് അലന്‍ ഹൈക്കോടതിയില്‍

നിലവില്‍ മൂന്നാം സെമസ്റ്റർ പരീക്ഷ എഴുതാന്‍ മാത്രമാണ് വിലക്കുള്ളത്. അതിനാല്‍ രണ്ടാം സെമസ്റ്റര്‍ എഴുതാന്‍ അനുവദിക്കണം.

വിദ്യാര്‍ഥിയെന്ന പരിഗണന നല്‍കി പരീക്ഷ എഴുതാൻ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് അലന്‍ ഹൈക്കോടതിയില്‍
X

കൊച്ചി: കോഴിക്കോട് പന്തീരാങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റിലായ അലന്‍ സെമസ്റ്റര്‍ പരീക്ഷ എഴുതാനുള്ള അനുമതി തേടി ഹൈക്കോടതിയില്‍. ഫെബ്രുവരി 18ന് നടക്കുന്ന രണ്ടാം സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നാണ് അലന്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

നിലവില്‍ മൂന്നാം സെമസ്റ്റർ പരീക്ഷ എഴുതാന്‍ മാത്രമാണ് വിലക്കുള്ളത്. അതിനാല്‍ രണ്ടാം സെമസ്റ്റര്‍ എഴുതാന്‍ അനുവദിക്കണം. വിദ്യാര്‍ഥിയെന്ന പരിഗണന നല്‍കി അനുമതി നല്‍കണമെന്നാണ് അലന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നത്.

അലന് പരീക്ഷയെഴുതാന്‍ അനുമതി നല്‍കണമോയെന്ന കാര്യത്തില്‍ എന്‍ഐഎ, കണ്ണൂര്‍ സര്‍വകലാശാല എന്നിവരോട് ഹൈക്കോടതി വിശദീകരണം തേടി. അലന്റെ പരീക്ഷാ കാര്യത്തില്‍ തിങ്കളാഴ്ച വിശദമായ സത്യാവാങ്മൂലം നല്‍കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. കണ്ണൂര്‍ സര്‍വകലാശാല പാലയാട് കാംപസിലെ വിദ്യാര്‍ഥിയാണ് അലന്‍ ഷുഹൈബ്.

അതേസമയം, കേസിലെ പ്രതികളായ അലന്റെയും താഹയുടെയും റിമാന്റ് കാലാവധി പ്രത്യേക എന്‍ഐഎ കോടതി നീട്ടി. മാര്‍ച്ച് 13 വരെയാണ് ഇരുവരുടെയും റിമാന്റഡ് കാലാവധി നീട്ടിയത്.

Next Story

RELATED STORIES

Share it