Kerala

എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ അനധ്യാപക തസ്തികകള്‍ക്ക് രണ്ട് മാസത്തിനകം സര്‍ക്കാര്‍ അനുമതി നല്‍കണമെന്ന് ഹൈക്കോടതി

മൂന്ന് മാസത്തിനകം അനുമതി നല്‍കണമെന്ന 2017 നവംബര്‍ 30ലെ സിംഗിള്‍ബെഞ്ച് ഉത്തരവ് രണ്ട് മാസത്തിനകം നടപ്പാക്കാനാണ് ഡിവിഷന്‍ബെഞ്ചിന്റെ ഉത്തരവ്. സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹരജി കോടതി തള്ളി

എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ അനധ്യാപക തസ്തികകള്‍ക്ക് രണ്ട് മാസത്തിനകം സര്‍ക്കാര്‍ അനുമതി നല്‍കണമെന്ന് ഹൈക്കോടതി
X

കൊച്ചി: സംസ്ഥാനത്തെ എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ വിദ്യാഭ്യാസ ചട്ട പ്രകാരം അനുവദിച്ചിട്ടുള്ള അനധ്യാപക തസ്തികകള്‍ക്ക് രണ്ട് മാസത്തിനകം സര്‍ക്കാര്‍ അനുമതി നല്‍കണമെന്ന് ഹൈക്കോടതിയുടെ അന്ത്യശാസനം. മൂന്ന് മാസത്തിനകം അനുമതി നല്‍കണമെന്ന 2017 നവംബര്‍ 30ലെ സിംഗിള്‍ബെഞ്ച് ഉത്തരവ് രണ്ട് മാസത്തിനകം നടപ്പാക്കാനാണ് ജസ്റ്റിസ് എ എം ഷെഫീഖ്, ജസ്റ്റിസ് മേരി ജോസഫ് എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ചിന്റെ ഉത്തരവ്. സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹരജി കോടതി തള്ളി.സര്‍ക്കാര്‍ അനൗപചാരികമായി അനുവദിച്ചിട്ടുള്ള തസ്തികകള്‍ സംബന്ധിച്ച് ഔദ്യോഗിക അനുമതി നല്‍കി ഉത്തരവിടാത്തത് ചോദ്യം ചെയ്ത് നല്‍കിയ ഹരജികളിലാണ് നേരത്തെ സിംഗിള്‍ ബെഞ്ച് ഉത്തരവുണ്ടായത്. ധനകാര്യ വകുപ്പിന്റെ അനുമതി ലഭിക്കാനുള്ള കാലതാമസം മൂലമാണ് ഉത്തരവ് നടപ്പാക്കാന്‍ ൈവകുന്നതെന്നായിരുന്നു അപ്പീല്‍ ഹരജി പരിഗണിക്കവേ സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.

Next Story

RELATED STORIES

Share it