Kerala

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ്: നടി മഞ്ജു വാര്യരെ നാളെ വിസ്തരിക്കും

കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപിന്റെ മുന്‍ ഭാര്യയാണ് മഞ്ജു വാര്യര്‍. നടന്‍ സിദ്ദീഖ്, നടി ബിന്ദു പണിക്കര്‍ എന്നിവരും നാളെ വിസ്തരിക്കുന്ന സാക്ഷി പട്ടികയില്‍ ഉണ്ട്.നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ്,നടി സംയുക്ത വര്‍മ,നടന്‍ കുഞ്ചാക്കോ ബോബന്‍ എന്നിവരെ വെള്ളിയാഴ്ചയും ഗായിക റിമി ടോമിയെ അതിനു ശേഷമുള്ള ദിവസവും വിസ്തരിക്കും

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ്: നടി മഞ്ജു വാര്യരെ നാളെ വിസ്തരിക്കും
X

കൊച്ചി; നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസിലെ സാക്ഷി പട്ടികയില്‍ നാളെ നടി മഞ്ജു വാര്യരെ കോടതി വിസ്തരിക്കും.കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപിന്റെ മുന്‍ ഭാര്യയാണ് മഞ്ജു വാര്യര്‍.മഞ്ജു വാര്യരെ കൂടാതെ നടന്‍ സിദ്ദീഖ്, നടി ബിന്ദു പണിക്കര്‍ എന്നിവരും നാളെ വിസ്തരിക്കുന്ന സാക്ഷി പട്ടികയില്‍ ഉണ്ട്.നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ്,നടി സംയുക്ത വര്‍മ,നടന്‍ കുഞ്ചാക്കോ ബോബന്‍ എന്നിവരെ വെള്ളിയാഴ്ചയും ഗായിക റിമി ടോമിയെ അതിനു ശേഷമുള്ള ദിവസവും വിസ്തരിക്കും.

നടി സഞ്ചരിച്ചിരുന്ന വാഹനത്തിനു പിന്നാലെ കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനി അടക്കമുള്ള പ്രതികള്‍ സഞ്ചരിക്കുകയും നടിയുടെ വാഹനത്തില്‍ ഇടിപ്പിക്കകയും ചെയ്ത ടെമ്പോ ട്രാവലറിന്റെ ഉടമ അടക്കമുള്ളവരെയും നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണുമായി ബന്ധപ്പെട്ടവരും അടക്കം 11 പേരെയാണ് ഇന്ന് കോടതിയില്‍ വിസ്തരിച്ചത്. പ്രത്യേക കോടതിയില്‍ അടച്ചിട്ട മുറിയില്‍ രഹസ്യ വിചാരണയാണ് കേസില്‍ നടക്കുന്നത്.ഫിലിം ഷൂട്ടിംഗിന് എന്ന പേരിലാണ് പ്രതികള്‍ വാന്‍ വാടകയ്‌ക്കെടുത്തിരുന്നതെന്നാണ് പോലിസ് കണ്ടെത്തിയത്.2017 ഫെബ്രുവരി 17 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.നടന്‍ ദിലീപ്, പള്‍സര്‍ സുനി എന്നിവരെക്കൂടാതെ മാര്‍ടിന്‍,മണികണ്ഠന്‍,വിജേഷ്,സലിം,പ്രദീപ്,ചാര്‍ളി തോമസ്,സനല്‍കുമാര്‍, വിഷ്ണു എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍

Next Story

RELATED STORIES

Share it