Kerala

നടി ആക്രമിക്കപ്പെട്ട കേസ്; നടി മഞ്ജു വാര്യരെ കോടതി വിസ്തരിച്ചു

കൊച്ചിയിലെ പ്രത്യേക കോടതിയില്‍ അടച്ചിട്ടമുറിയിലായിരുന്നു വിസ്താരം. രാവിലെ ആരംഭിച്ച മഞ്ജുവിന്റെ വിസ്താരം വൈകിട്ട് ആറ് വരെ നീണ്ടതോടെ നടന്‍ സിദ്ദിഖ്, നടി ബിന്ദുപണിക്കര്‍ എന്നിവരുടെ വിസ്താരം മറ്റൊരു ദിവസത്തേക്കു മാറ്റി.കേസിലെ പതിനൊന്നാം സാക്ഷിയാണ് മഞ്ജു വാര്യര്‍.മഞ്ജുവിന്റെ വിസ്താരം നടക്കുമ്പോള്‍ മുന്‍ ഭര്‍ത്താവും കേസിലെ എട്ടാം പ്രതിയുമായ നടന്‍ ദിലീപും മറ്റ് പ്രതികളും കോടതിയില്‍ ഹാജരായിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസ്; നടി മഞ്ജു വാര്യരെ കോടതി വിസ്തരിച്ചു
X

കൊച്ചി:നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസിലെ സാക്ഷിയായ നടി മഞ്ജു വാര്യരുടെ വിസ്താരം പൂര്‍ത്തിയായി.കൊച്ചിയിലെ പ്രത്യേക കോടതിയില്‍ അടച്ചിട്ടമുറിയിലായിരുന്നു വിസ്താരം. രാവിലെ ആരംഭിച്ച മഞ്ജുവിന്റെ വിസ്താരം വൈകിട്ട് ആറ് വരെ നീണ്ടതോടെ നടന്‍ സിദ്ദിഖ്, നടി ബിന്ദുപണിക്കര്‍ എന്നിവരുടെ വിസ്താരം മറ്റൊരു ദിവസത്തേക്കു മാറ്റി.കേസിലെ പതിനൊന്നാം സാക്ഷിയാണ് മഞ്ജു വാര്യര്‍.

മഞ്ജുവിന്റെ വിസ്താരം നടക്കുമ്പോള്‍ മുന്‍ ഭര്‍ത്താവും കേസിലെ എട്ടാം പ്രതിയുമായ നടന്‍ ദിലീപും മറ്റ് പ്രതികളും കോടതിയില്‍ ഹാജരായിരുന്നു.മഞ്ജു വാര്യാര്‍ രാവിലെ തന്നെ കോടതിയില്‍ എത്തിയിരുന്നു.12ാം സാക്ഷി ബിന്ദുപണിക്കര്‍, 13ാം സാക്ഷി സിദ്ദിഖ് എന്നിവരും രാവിലെ തന്നെ കോടതിയില്‍ എത്തിയിരുന്നു. വൈകിട്ട് 5.30 വരെ ഇവര്‍ വിസ്താരത്തിന് കോടതിയില്‍ കാത്തിരുന്നു. എന്നാല്‍ പ്രതിഭാഗം അഭിഭാഷകര്‍ മഞ്ജു വാര്യരെ വിസ്തരിച്ചത് 6.30 വരെ നീണ്ടതിനാല്‍ ഇവരുടെ വിസ്തരം മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു. നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ്, നടി സംയുക്ത വര്‍മ്മ, നടന്‍ കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ നാളെ വിസ്താരത്തിനായി ഹാജരാകും.

Next Story

RELATED STORIES

Share it