Kerala

നടിയെ ആക്രമിച്ച കേസ്; നടന്‍ ദിലീപിന്റെ ഹരജിയില്‍ ഹൈക്കോടതി നാളെ വാദം കേള്‍ക്കും

കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിക്കെതിരെ ദിലീപ് നല്‍കിയ കേസിലെ ആരോപണങ്ങളും നടിയെ ആക്രമിച്ച കേസിനൊപ്പം കുറ്റം ചുമത്തിയ നടപടിയും വേര്‍തിരിച്ച് പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ദിലീപിന്റെ ഹരജി വാദത്തിനെടുക്കവേ ശക്തമായ എതിര്‍പ്പ് പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നുണ്ടായി. ദിലീപ് നല്‍കിയ ഹരജി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു

നടിയെ ആക്രമിച്ച കേസ്; നടന്‍ ദിലീപിന്റെ ഹരജിയില്‍ ഹൈക്കോടതി നാളെ വാദം കേള്‍ക്കും
X

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദീലിപന്റെ ഹരജിയില്‍ നാളെ ഹൈക്കോടതി വാദം കേള്‍ക്കും.കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിക്കെതിരെ ദിലീപ് നല്‍കിയ കേസിലെ ആരോപണങ്ങളും നടിയെ ആക്രമിച്ച കേസിനൊപ്പം കുറ്റം ചുമത്തിയ നടപടിയും വേര്‍തിരിച്ച് പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ദിലീപിന്റെ ഹരജി വാദത്തിനെടുക്കവേ ശക്തമായ എതിര്‍പ്പ് പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നുണ്ടായി. ദിലീപ് നല്‍കിയ ഹരജിനിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് ദിലീപ് സുപ്രിംകോടതിയെ സമീപിച്ചു. ആ ഹരജിയില്‍ കോടതി തീരുമാനമെടുക്കാതെ നാല് ആഴ്ചത്തേക്ക് മാറ്റി വെച്ചിരിക്കുകയാണ്. അതിനിടയില്‍ ഇതേ ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കുന്നത് നിയമപരമായി നിലനില്‍ക്കില്ല എന്ന നിലപാടാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ സ്വീകരിച്ചത്.

സുപ്രീംകോടതി വരെ വിവിധ ഹരജികളുമായി പോയിട്ടും പള്‍സര്‍ സുനിക്കെതിരായ കേസ് വേര്‍തിരിച്ച് വിചാരണ നടത്തണമെന്ന ആവശ്യം ദിലീപ് ഉന്നയിച്ചിട്ടില്ലെന്നും വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് ഈ ഹരജിയെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചു. അതേ സമയം ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് സുപ്രീംകോടതിയില്‍ ഹരജി കൊടുത്തിട്ടില്ലെന്നും ഈ ഹരജിയിലെ സാധുത സംബന്ധിച്ച വാദം നാളെ തന്നെ നടത്തണമെന്ന ഹരജിക്കാരന്റെ ആവശ്യം കോടതി അംഗീകരിച്ചു. നാളെ 1.45 ന് ഹരജി പരിഗണിക്കും. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഹരജിയില്‍ ഹൈക്കോടതി നാളെ വാദം കേള്‍ക്കും. വിചാരണകോടതി കുറ്റം ചുമത്തിയത് നിയമപരമല്ലെന്ന്് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു. പള്‍സര്‍ സുനിക്കെതിരേ നല്‍കിയ കേസില്‍ ദിലീപ് ഇരയാണെന്നും കുറ്റം ചുമത്തുന്നത് പ്രതികള്‍ക്കെതിരേ മാത്രമാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു.

Next Story

RELATED STORIES

Share it