Kerala

നടിയെ ആക്രമിച്ച കേസ്: വീണ്ടും ഹരജിയമായി ദിലീപ് ഹൈക്കോടതിയില്‍

മുഖ്യപ്രതിയായ സുനില്‍കുമാര്‍ തന്നെ ഭീഷണിപ്പെടുത്തിയ കേസ് പ്രത്യേകമായി പരിഗണിച്ച് വിചാരണ നടത്തണമെന്നാണ് ദിലീപിന്റെ ആവശ്യം. നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയവേ സുനില്‍കുമാര്‍ ദിലീപിനയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസ് പ്രത്യേകം വിചാരണ നടത്തണമെന്നാണ് ദിലീപിന്റെ ആവശ്യം

നടിയെ ആക്രമിച്ച കേസ്: വീണ്ടും ഹരജിയമായി ദിലീപ് ഹൈക്കോടതിയില്‍
X

actressകൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച് അപകീര്‍ത്തികരമായ രീതിയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസിന്റെ വിചാരണ 30 ന് തുടങ്ങാനിരിക്കെ പുതിയ ഹരജിയുമായി കേസിലെ പ്രതിയായ നടന്‍ ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. മുഖ്യപ്രതിയായ സുനില്‍കുമാര്‍ തന്നെ ഭീഷണിപ്പെടുത്തിയ കേസ് പ്രത്യേകമായി പരിഗണിച്ച് വിചാരണ നടത്തണമെന്നാണ് ദിലീപിന്റെ ആവശ്യം. നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയവേ സുനില്‍കുമാര്‍ ദിലീപിനയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസ് പ്രത്യേകം വിചാരണ നടത്തണമെന്നാണ് ദിലീപിന്റെ ആവശ്യം. എന്നാല്‍ സുനില്‍ കുമാര്‍ ദിലീപനയച്ച കത്ത് നടിയെ ആക്രമിച്ച കേസിന്റെ തുടര്‍ച്ചയാണെന്നും അതിനാല്‍ പ്രധാന കേസിന്റെ ഭാഗമാണെന്നുമാണ് പ്രോസിക്യൂഷന്‍ നിലപാട്. ഹരജി അടുത്ത ദിവസം ഹൈക്കോടതി പരിഗണിക്കും.

Next Story

RELATED STORIES

Share it