Kerala

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ്: പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹരജി നല്‍കി

കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. കൊച്ചിയിലെ വിചാരണ കോടതിയിലാണ് ദിലീപ് ഹരജി നല്‍കിയത്.ദിലീപ് ഇന്ന് കോടതയില്‍ ഹാജരരായില്ല. അഭിഭാഷകനാണ് ദിലീപിനു വേണ്ടി വിടുതല്‍ ഹരജി നല്‍കിയത്.തനിക്ക് ഈ കുറ്റകൃത്യത്തില്‍ പങ്കില്ലെന്നും തന്നെ പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കണമെന്നുമാണ് ദിലീപ് ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ്: പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹരജി നല്‍കി
X

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കണമെന്നഭ്യര്‍ഥിച്ച് നടന്‍ ദിലീപ് ഹരജി നല്‍കി. കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. കൊച്ചിയിലെ വിചാരണ കോടതിയിലാണ് ദിലീപ് ഹരജി നല്‍കിയത്.ദിലീപ് ഇന്ന് കോടതയില്‍ ഹാജരരായില്ല. അഭിഭാഷകനാണ് ദിലീപിനു വേണ്ടി വിടുതല്‍ ഹരജി നല്‍കിയത്.തനിക്ക് ഈ കുറ്റകൃത്യത്തില്‍ പങ്കില്ലെന്നും തന്നെ പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കണമെന്നുമാണ് ദിലീപ് ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ആക്രമിക്കപ്പെട്ട നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നതിനാല്‍ ഹരജിയിലെ വിവരങ്ങള്‍ പരസ്യപെടുത്താന്‍ പാടില്ലെന്നാണ് കോടതിയുടെ നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ വിചാരണ കോടതിയിലെ അടിച്ചിട്ട മുറിയിലാണ് വാദം നടക്കുന്നത്.കേസുമായി ബന്ധപ്പെട്ട് നേരത്തെയും ദിലീപ് നിരവധി ഹരജികള്‍ നല്‍കിയിരുന്നു.ആറു മാസത്തിനകം കേസിന്റെ വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രിം കോടതിയുടെ നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ നടപടി ക്രമങ്ങള്‍ തുടരുന്നതിനിടയിലാണ് പുതിയ ഹരജിയുമായി ദിലീപ് കോടതിയെ സമീപിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it