Kerala

നടിയെ ആക്രമിച്ച കേസ്: വിചാരണയുടെ വിശദാംശം മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കരുതെന്ന് കോടതി

കേസില്‍ ചില സാക്ഷികള്‍ കൂറുമാറിയെന്ന നിലയില്‍ മാധ്യമ വാര്‍ത്തകള്‍ പുറത്തു വന്നതിനെ തുടര്‍ന്നാണ് ദിലിപ് കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്

നടിയെ ആക്രമിച്ച കേസ്: വിചാരണയുടെ വിശദാംശം മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കരുതെന്ന് കോടതി
X

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ വിചാരണയുടെ വിശദാംശങ്ങള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കരുതെന്ന പ്രതി ദിലീപിന്റെ ആവശ്യം വിചാരണ കോടതി അംഗീകരിച്ചു.അടച്ചിട്ട മുറിയില്‍ നടക്കുന്ന വിചാരണ നടപടികളുടെ വിശദാംശങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തു വിടാന്‍ പാടില്ലെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി.എറണാകുളം സിബിഐ പ്രത്യേക കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് ഉത്തരവിട്ടത്.ചില സാക്ഷികള്‍ കൂറുമാറിയെന്ന നിലയില്‍ മാധ്യമ വാര്‍ത്തകള്‍ പുറത്തു വന്നതിനെ തുടര്‍ന്നാണ് ദിലിപ് കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.

Next Story

RELATED STORIES

Share it