Kerala

നടന്‍ ഷെയിന്‍ നിഗമും നിര്‍മാതാവ് ജോബി ജോര്‍ജും തമ്മിലുണ്ടായിരുന്ന തര്‍ക്കം പരിഹരിച്ചു

നിര്‍മാതാക്കളുടെയും താരസംഘടനയുടെയും നേതൃത്വത്തില്‍ ഷെയിന്‍ നിഗമും ജോബി ജോര്‍ജും തമ്മില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ഓഫിസില്‍ നടന്ന ചര്‍ച്ചയിലാണ് ഇരുവരും തമ്മലുണ്ടായിരുന്ന തര്‍ക്കം പരഹരിച്ചത്.ഇരുവരും തമ്മിലുണ്ടായിരുന്ന പ്രശ്‌നം രമ്യമായി പരിഹരിച്ചുവെന്ന് ചര്‍ച്ചയ്ക്ക് ശേഷം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ രഞ്ജിത്, ആന്റോ ജോസഫ് എന്നിവര്‍ ഷെയിന്‍ നിഗമം, ജോബി ജോര്‍ജ്, താരസംഘടനയായ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു എന്നിവരുടെ സാന്നിധ്യത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.ജോബിയുടെ ഭാഗത്ത് നിന്നും ഷെയിന്റെ കുടുംബത്തിനെതിരെ നടത്തിയ പരമാര്‍ശങ്ങളില്‍ അദ്ദേഹം ചര്‍ച്ചയില്‍ ഖേദം പ്രകടിപ്പിച്ചതായും രഞ്ജിത് പറഞ്ഞു

നടന്‍ ഷെയിന്‍ നിഗമും നിര്‍മാതാവ് ജോബി ജോര്‍ജും തമ്മിലുണ്ടായിരുന്ന തര്‍ക്കം  പരിഹരിച്ചു
X

കൊച്ചി: നടന്‍ ഷെയിന്‍ നിഗമും നിര്‍മാതാവ് ജോബി ജോര്‍ജും തമ്മിലുണ്ടായിരുന്ന തര്‍ക്കം പരിഹരിച്ചു.വെയില്‍ സിനിയുടെ ചിത്രീകരണം അടുത്ത മാസം വീണ്ടും ആരംഭിക്കും.നിര്‍മാതാക്കളുടെയും താരസംഘടനയുടെയും നേതൃത്വത്തില്‍ ഷെയിന്‍ നിഗമും ജോബി ജോര്‍ജും തമ്മില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ഓഫിസില്‍ നടന്ന ചര്‍ച്ചയിലാണ് ഇരുവരും തമ്മലുണ്ടായിരുന്ന തര്‍ക്കം പരഹരിച്ചത്.ഇരുവരും തമ്മിലുണ്ടായിരുന്ന പ്രശ്‌നം രമ്യമായി പരിഹരിച്ചുവെന്ന് ചര്‍ച്ചയ്ക്ക് ശേഷം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ രഞ്ജിത്, ആന്റോ ജോസഫ് എന്നിവര്‍ ഷെയിന്‍ നിഗമം, ജോബി ജോര്‍ജ്, താരസംഘടനയായ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു എന്നിവരുടെ സാന്നിധ്യത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.ജോബി ജോര്‍ജിന്റെ നിലവില്‍ ഷൂട്ടിംഗ് നടക്കുന്ന വെയില്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട് ജോബി ഷെയിന്‍ നിഗമിന് 20 ലക്ഷം രൂപ നല്‍കിയിട്ടുണ്ടെന്ന് രഞ്ജിതും ആന്റോ ജോസഫും പറഞ്ഞു.ഇതു കൂടാതെ നാലു ലക്ഷം രൂപ അടുത്തതായി ചെയ്യാന്‍ പോകുന്ന സിനിമയ്ക്കായും നല്‍കിയിട്ടുണ്ട്.ബാലന്‍സ് നല്‍കാനുള്ളത് 16 ലക്ഷം രൂപയാണ് ആ തുക ചിത്രീകരണ സമയത്തും ഡബ്ബിംഗ് സമയത്തുമായി കൈമാറാനും ധാരണയിലായി.ഇത്തരം കാര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ മാധ്യമങ്ങളില്‍ പറയുന്നതിന് മുമ്പ് ആദ്യം സംഘടനയില്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണണമെന്നും ചര്‍ച്ചയില്‍ തീരുമാനമുണ്ടായതായി രഞ്ജിത് പറഞ്ഞു.

ജോബിയുടെ ഭാഗത്ത് നിന്നും ഷെയിന്റെ കുടുംബത്തിനെതിരെ നടത്തിയ പരമാര്‍ശങ്ങളില്‍ അദ്ദേഹം ചര്‍ച്ചയില്‍ ഖേദം പ്രകടിപ്പിച്ചതായും രഞ്ജിത് പറഞ്ഞു.ഇരുവരും തമ്മലുണ്ടായ എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ചയിലുടെ ധാരണയിലെത്തിയിട്ടുണ്ട്.വെയില്‍ സിനിമയില്‍ തുടര്‍ന്ന് ഷെയിന്‍ അഭിനയിക്കുന്നതിന് പ്രത്യേക ഡിമാന്റുകള്‍ ഒന്നും വെച്ചിട്ടില്ലെന്നും ഇവര്‍ പറഞ്ഞു.ഷെയിന്‍ ഇപ്പോള്‍ അഭിനയിക്കുന്ന ജോബി ജോര്‍ജിന്റെ വെയില്‍ എന്ന സിനിമയിലും ഇതിനു ശേഷം അഭിനയിക്കുന്ന സുബൈറിന്റെ കുര്‍ബാനി എന്ന സിനിമയിലും അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട് അസോസിയേഷന്‍ ധാരണയില്‍ എത്തിയിരുന്നതാണ്. വെയില്‍ എന്ന സിനിമയ്ക്ക് താടിയുള്ള ലുക്കിലാണ്.കുര്‍ബാനിയില്‍ താടിയില്ലാതെയാണ് ഷെയിന്‍ അഭിനയിക്കുന്നത്. ഇതു പ്രകാരം ആദ്യം തീരുമാനിച്ചത് വെയില്‍ എന്ന ചിത്രം തീര്‍ക്കാനായിരുന്നു. അതിനു ശേഷം കുര്‍ബാനി എന്ന ചിത്രത്തില്‍ അഭിനയിക്കാനുമായിരുന്നു ധാരണ.അസോസിയേഷന്റെ തീരുമാനത്തിനിടയില്‍ ഇരുവരും തമ്മിലുണ്ടായ ഫോണ്‍വിളിയെ തുടര്‍ന്നാണ് നിലവിലുണ്ടായ വിഷയത്തില്‍ കലാശിച്ചത്.ഇതിനിടയിലുണ്ടായ മറ്റുകാര്യങ്ങള്‍ ഇവര്‍ അസോസിയേഷനെ അറിയിച്ചിരുന്നില്ല.ഇപ്പോള്‍ സാമ്പത്തിക കാര്യങ്ങളിലടക്കം എല്ലാ വിഷയങ്ങളിലും ധാരണയിലെത്തിയെന്നും രഞ്ജിത് പറഞ്ഞു. തുടര്‍ന്ന് ഷെയിനും ജോബിയും മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ കൈകൊടുത്തു.എല്ലാം ഒ കെ യായെന്നും ഇരവുരം പറഞ്ഞു.ഷെയിന്‍ നിഗമിന്റെ മാതാവും ചര്‍ച്ചയില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it