Kerala

നടന്‍ ഷെയിന്‍ നിഗമിനെതിരെ വധ ഭീക്ഷണിമുഴക്കിയിട്ടില്ലെന്ന് നിര്‍മാതാവ് ജോബി ജോര്‍ജ്

താന്‍ നിര്‍മിക്കുന്ന വെയില്‍ എന്ന സിനിമയില്‍ പ്രതിഫലം പറ്റിയതിന് ശേഷം അഭിനയിക്കാതെ മാറി നിന്നതിനെ ചോദ്യം ചെയ്യുകയാണുണ്ടായതെന്നും ഷെയിന്‍ കാരണം വന്‍ സാമ്പത്തിക ബാധ്യതയാണുണ്ടായിരിക്കുന്നതെന്നും ജോബി ജോര്‍ജ് പറഞ്ഞു. നിര്‍മാതാവ് ജോബി വധഭീഷണി മുഴക്കിയതായി സമൂഹമാധ്യമങ്ങളിലൂടെ ഷെയിന്‍ നിഗം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണങ്ങള്‍ നിഷേധിച്ച് ജോബി വാര്‍ത്ത സമ്മേളനം സംഘടിപ്പിച്ചത്

നടന്‍ ഷെയിന്‍ നിഗമിനെതിരെ വധ ഭീക്ഷണിമുഴക്കിയിട്ടില്ലെന്ന് നിര്‍മാതാവ് ജോബി ജോര്‍ജ്
X

കൊച്ചി: നടന്‍ ഷെയിന്‍ നിഗമിനെതിരെ വധഭീക്ഷണി മുഴക്കിയിട്ടില്ലെന്ന് നിര്‍മാതാവ് ജോബി ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. താന്‍ നിര്‍മിക്കുന്ന വെയില്‍ എന്ന സിനിമയില്‍ പ്രതിഫലം പറ്റിയതിന് ശേഷം അഭിനയിക്കാതെ മാറി നിന്നതിനെ ചോദ്യം ചെയ്യുകയാണുണ്ടായതെന്നും ഷെയിന്‍ കാരണം വന്‍ സാമ്പത്തിക ബാധ്യതയാണുണ്ടായിരിക്കുന്നതെന്നും ജോബി ജോര്‍ജ് പറഞ്ഞു. നിര്‍മാതാവ് ജോബി വധഭീഷണി മുഴക്കിയതായി സമൂഹമാധ്യമങ്ങളിലൂടെ ഷെയിന്‍ നിഗം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണങ്ങള്‍ നിഷേധിച്ച് ജോബി വാര്‍ത്ത സമ്മേളനം സംഘടിപ്പിച്ചത്. ചിത്രത്തില്‍ 30 ലക്ഷം രൂപയാണ് ഷെയിന്‍ പ്രതിഫലമായി ആവശ്യപ്പെട്ടത്. ചിത്രീകരിണത്തിന് പിന്നാലെ അത് 40 ലക്ഷമായി ഉയര്‍ത്തി. ആദ്യം പറഞ്ഞ പ്രകാരമുള്ള പണം മുന്‍കൂറായി നല്‍കുകയും ചെയ്തു. ഷൂട്ടിങിന്റെ ആദ്യഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ അണിയറപ്രവര്‍ത്തകരെ അറിയിക്കാതെ ഷെയിന്‍ മറ്റൊരു സിനിമയില്‍ ജോയിന്‍ ചെയ്തു. ഇക്കാര്യം ചൂണ്ടിക്കാട്ടി നിര്‍മാതാക്കളുടെ സംഘടനയ്ക്ക് പരാതി നല്‍കി.

സംഭവത്തില്‍ ഇടപെട്ട അസോസിയേഷന്‍ രണ്ടാമത്തെ ചിത്രത്തില്‍ അഭിനയിച്ചതിന് ശേഷം രൂപമാറ്റം വരുത്താതെ വെയിലില്‍ അഭിനയിക്കണമെന്ന് ഷെയിന്‍ നിഗത്തിനോട് ആവശ്യപ്പെട്ടു. എന്നാല്‍ നിബന്ധന അംഗീകരിച്ച ഷെയിന്‍ പക്ഷെ മുടി മുറിയ്ക്കുകയും ചെയ്തു. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളിനായി ഈ മാസം 15ന് തിരികെ എത്തേണ്ടതായിരുന്നെങ്കിലും ഷെയിന്‍ എത്തിയില്ല. തുടര്‍ന്ന് ഫോണില്‍ വിളിച്ച് സാമ്പത്തിക ബാധ്യതയുണ്ടാക്കരുതെന്നും കരാര്‍ ലംഘിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തു. ഇത് വധഭീക്ഷണിയായി ചിത്രീകരിക്കുകയായിരുന്നുവെന്നും ജോബി ജോര്‍ജ് പറഞ്ഞു. നാല് കോടി രൂപ വായ്പ്പയെടുത്താണ് സിനിമ നിര്‍മിക്കുന്നത്. ഷെയിന്‍ വിട്ടുനിന്നാല്‍ വന്‍ സാമ്പത്തിക ബാധ്യതയുണ്ടാകും. താരസംഘടനയില്‍ ഷെയിന്‍ പരാതി നല്‍കിയതിനെ കുറിച്ച് അറിവില്ല. പ്രശ്നപരിഹാരത്തിനായി സംഘടനകള്‍ ഇടപെട്ടാല്‍ സഹകരിക്കും. പത്ത് ദിവസംകൂടി ഷെയിന്‍ സഹകരിച്ചാല്‍ സിനിമ പൂര്‍ത്തിയാക്കാം . നവംബര്‍ 16ന് റിലീസചെയ്യണമെന്നാണ് ലക്ഷ്യമിടുന്നതെന്നും ജോബി ജോര്‍ജ് പറഞ്ഞു. സംവിധായകന്‍ ശരത് മേനോന്‍, ചിത്രത്തിന്റെ ആദ്യനിര്‍മാതാവ് സന്ദീപ് വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it