Kerala

പുതിയ വാഹനത്തിന് ഫാന്‍സി നമ്പര്‍ വേണ്ടന്ന് വെച്ച് നടന്‍ പൃഥിരാജ്; പണം പ്രളയ ബാധിതരെ സഹായിക്കാന്‍ നല്‍കും

പുതുതായി വാങ്ങിയ രണ്ടര കോടിയിലധികം രൂപ വില വരുന്ന റേഞ്ച് റോവര്‍ വോഗ് എന്ന ആഡംബര കാറിന് ഫാന്‍സി നമ്പര്‍ ലഭിക്കുന്നതിനായി പൃഥ്വി രാജ് നേരത്തെ എറണാകുളം ആര്‍ടിഒ ഓഫിസില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. KL 07 CS 7777 എന്ന നമ്പറായിരുന്നു പൃഥ്വിരാജ് പുതിയ വാഹനത്തിനായി റിസര്‍വ് ചെയ്തിരുന്നത്. ഇതിനിടയില്‍ വയനാട് അടക്കമുള്ള പ്രദേശങ്ങളില്‍ വന്‍ ദുരന്തമുണ്ടായതോടെ ഫാന്‍സി നമ്പറിനായി നീക്കിവെച്ചിരുന്ന പണം പ്രളയബാധിതര്‍ക്ക് കൈമാറാന്‍ തീരുമാനിക്കുകയായിരുന്നു

പുതിയ വാഹനത്തിന് ഫാന്‍സി നമ്പര്‍ വേണ്ടന്ന് വെച്ച് നടന്‍ പൃഥിരാജ്; പണം പ്രളയ ബാധിതരെ സഹായിക്കാന്‍  നല്‍കും
X

കൊച്ചി: പ്രളയ ദുരിതാശ്വാസത്തിന് പണം നല്‍കുന്നതിനായി തന്റെ പുതിയ വാഹനത്തിന് ഫാന്‍സി നമ്പര്‍ വേണ്ടെന്നുവെച്ച് നടന്‍ പൃഥ്വിരാജ്. പുതുതായി വാങ്ങിയ രണ്ടര കോടിയിലധികം രൂപ വില വരുന്ന റേഞ്ച് റോവര്‍ വോഗ് എന്ന ആഡംബര കാറിന് ഫാന്‍സി നമ്പര്‍ ലഭിക്കുന്നതിനായി പൃഥ്വി രാജ് നേരത്തെ എറണാകുളം ആര്‍ടിഒ ഓഫിസില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. KL 07 CS 7777 എന്ന നമ്പറായിരുന്നു പൃഥ്വിരാജ് പുതിയ വാഹനത്തിനായി റിസര്‍വ് ചെയ്തിരുന്നത്. ഇതിന്റെ ഭാഗമായി 50,000 രൂപ കെട്ടിവെയ്ക്കുകയും ചെയ്തിരുന്നു.ഇതേ നമ്പര്‍ ആവശ്യപ്പെട്ട് മറ്റു രണ്ടു പേര്‍ കൂടി രംഗത്തെത്തിയതോടെ നമ്പര്‍ ലേലത്തിന് വെയ്ക്കാന്‍ ആര്‍ടിഒ ഓഫിസ് തിരുമാനിച്ചു. ഇതിനിടയിലാണ് പ്രളയത്തിന്റെ ഭാഗമായി വയനാട് അടക്കമുള്ള പ്രദേശങ്ങളില്‍ വന്‍ ദുരന്തമുണ്ടായത്. ഇതേ തുടര്‍ന്ന് താന്‍ ലേലത്തില്‍ നിന്നും പിന്മാറുകയാണെന്നും ഇതിനായി ചെലവഴിക്കാന്‍ ഉദ്ദേശിച്ചിരുന്ന പണം താന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുകയാണെന്നും പൃഥിരാജ് പറഞ്ഞതായി എറണാകുളം ആര്‍ടിഒ കെ മനോജ്കുമാര്‍ തേജസ് ന്യൂസിനോട് പറഞ്ഞു.

പൃഥി രാജ് പിന്‍മാറിയതോടെ തുടര്‍ന്ന് മറ്റു രണ്ടു പേര്‍ മാത്രമാണ് ഫാന്‍സി നമ്പറിനായി നടന്ന ലേലത്തില്‍ പങ്കെടുത്തത്. ഇതില്‍ ഫയാസ് എന്ന ആള്‍ 78,000 രൂപയ്ക്ക് നമ്പര്‍ വിളിച്ചെടുത്തതായും ആര്‍ടിഒ കെ മനോജ് കുമാര്‍ പറഞ്ഞു.നേരത്തെയും പൃഥ്വിരാജ് ഫാന്‍സി നമ്പറിനായി ലേലത്തില്‍ പങ്കെടുത്തിട്ടുണ്ട്. പൃഥിരാജ് നേരത്തെ വാങ്ങിയ ലംബോര്‍ഗിനിയ്ക്ക് ഇഷ്ട നമ്പര്‍ ലഭിക്കുന്നതിനായി ലക്ഷങ്ങളാണ് പൃഥ്വിരാജ് മുടക്കിയത്.കഴിഞ്ഞ പ്രളയകാലത്തും പൃഥിരാജ് ദുരിതാശ്വാസത്തിനായി പണം നല്‍കിയിരുന്നു.പൃഥിരാജിന്റെ സഹോദരന്‍ ഇന്ദ്രജിത്തും ഭാര്യ പൂര്‍ണിമയും കഴിഞ്ഞ കുറെ ദിവസങ്ങളായി ദുരിതാശ്വാസ ക്യാംപുകളിലേക്കുള്ള സാധനങ്ങള്‍ ശേഖരിക്കുന്നതില്‍ സജീവമാണ്. കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ അന്‍പോട് കൊച്ചി എന്ന പേരില്‍ ദുരിതാശ്വാസവസ്തുക്കള്‍ കയറ്റി അയക്കുന്നതിനായി മറ്റ് സന്നദ്ധപ്രവര്‍ത്തകര്‍ക്കൊപ്പം ഇവരുമുണ്ട്.

Next Story

RELATED STORIES

Share it