Kerala

നടന്‍ ബിനീഷ് ബാസ്റ്റിന്‍-സംവിധായകന്‍ അനില്‍ രാധാകൃഷ്ണമേനോന്‍ വിവാദം:ഫെഫ്കയുടെ നേതൃത്വത്തില്‍ ഇന്ന് ചര്‍ച്ച

ഫെഫ്കയുടെ കൊച്ചിയിലെ ഓഫിസിലാണ് ഇരുവരെയും ചര്‍ച്ചയ്ക്ക് വിളിച്ചത്.ഇന്ന് ഉച്ചകഴിഞ്ഞാണ് ചര്‍ച്ച നടക്കുന്നത്. രണ്ടു പേരും ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോനെതിരെ ബിനീഷ് ഫെഫ്കയ്ക്ക് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഫെഫ്ക അനില്‍രാധാകൃഷ്്ണ മേനോനോട് വിശദീകരണം തേടിയിരുന്നു. പാലക്കാട് മെഡിക്കല്‍ കോളജ് കാംപസില്‍ യൂനിയന്‍ ഉദ്ഘാടനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പോയ തനിക്ക് അവിടെ വച്ച് കോളജ് അധികൃതരില്‍ നിന്നും സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോനില്‍ നിന്നും ദുരനുഭവം നേരിട്ടുവെന്നാണ് ബിനീഷ് ബാസ്റ്റിന്റെ പരാതി

നടന്‍ ബിനീഷ് ബാസ്റ്റിന്‍-സംവിധായകന്‍ അനില്‍ രാധാകൃഷ്ണമേനോന്‍ വിവാദം:ഫെഫ്കയുടെ നേതൃത്വത്തില്‍ ഇന്ന് ചര്‍ച്ച
X

കൊച്ചി: പാലക്കാട് ഗവ.മെഡിക്കല്‍ കോളജ് യൂനിയന്‍ ഉദ്ഘാടനത്തിനിടയിലുണ്ടായ വിവാദ വിഷയവുമായി ബന്ധപ്പെട്ട് നടന്‍ ബിനീഷ് ബാസ്റ്റിനെയും സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോനെയും സിനിമ സാങ്കേതിക വിദഗ്ദരുടെ സംഘടനയായ ഫെഫ്ക ചര്‍ച്ചയ്ക്ക് വിളിച്ചു.ഫെഫ്കയുടെ കൊച്ചിയിലെ ഓഫിസിലാണ് ഇരുവരെയും ചര്‍ച്ചയ്ക്ക് വിളിച്ചത്.ഇന്ന് ഉച്ചകഴിഞ്ഞാണ് ചര്‍ച്ച നടക്കുന്നത്. രണ്ടു പേരും ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോനെതിരെ ബിനീഷ് ഫെഫ്കയ്ക്ക് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഫെഫ്ക അനില്‍രാധാകൃഷ്്ണ മേനോനോട് വിശദീകരണം തേടിയിരുന്നു. പാലക്കാട് മെഡിക്കല്‍ കോളജ് കാംപസില്‍ യൂനിയന്‍ ഉദ്ഘാടനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പോയ തനിക്ക് അവിടെ വച്ച് കോളജ് അധികൃതരില്‍ നിന്നും സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോനില്‍ നിന്നും ദുരനുഭവം നേരിട്ടുവെന്നാണ് ബിനീഷ് ബാസ്റ്റിന്റെ പരാതി. ജീവിതത്തില്‍ ഏറ്റവും അപമാനിക്കപ്പെട്ട ദിവസമായിരിന്നു അതെന്നും ബിനീഷ് പറഞ്ഞിരുന്നു.

പരിപാടിക്ക് മുമ്പ് താന്‍ ഹോട്ടലില്‍ വിശ്രമിക്കുകയായിരുന്നു. കോളജിലേക്ക് ഇറങ്ങാന്‍ തുടങ്ങുമ്പോഴാണ് യൂനിയന്‍ ചെയര്‍മാനും മറ്റ് ചില വിദ്യാര്‍ഥികളും എത്തുകയും ഇപ്പോള്‍ വേദിയിലേക്ക് പോകരുതെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. കാര്യം തിരക്കിയപ്പോഴാണ് അനില്‍ രാധാകൃഷ്ണന്റെ നിലപാട് ഇവര്‍ അറിയിച്ചത്. ബിനീഷ് തന്റെ പടത്തില്‍ അവസരം തേടി നടന്ന നടനാണെന്നും അതുകൊണ്ട് അയാളുമായി വേദി പങ്കിടുവാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അനില്‍ രാധാകൃഷ്ണമേനോന്‍ പറഞ്ഞുവെന്നാണ് യൂനിയന്‍ ഭാരവാഹികള്‍ അറിയിച്ചതെന്ന് ബിനീഷ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.തുടര്‍ന്ന് പരിപാടി നടക്കുന്ന വേദിയിലേക്ക് കടന്ന് ചെല്ലുവാന്‍ തുടങ്ങിയതോടെ പ്രിന്‍സിപ്പള്‍ പോലിസിനെ വിളിക്കുമെന്ന് ഭീക്ഷണിപ്പെടുത്തിയെന്നും ബിനിഷ് പറഞ്ഞു. പ്രിന്‍സിപ്പാളിന്റെ പരാമര്‍ശവും സങ്കടമുണ്ടാക്കി. അവര്‍ ക്ഷണിച്ചിട്ടാണ് കോളജിലേക്ക് പോയത്. എന്നിട്ടും തന്നോട് മോശമായി പെരുമാറി. ഏറെ താഴ്ന്ന നിലയില്‍ നിന്നാണ് സിനിമയിലേക്ക് എത്തിയത്. അതുകൊണ്ടാണ് പ്രതിഷേധസൂചകമായി വേദിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതെന്നും ബിനിഷ് പറഞ്ഞിരുന്നു. എന്നാല്‍ താന്‍ ബിനീഷിനെ യാതൊരു വിധത്തിലും അപമാനിച്ചിട്ടില്ലെന്നായിരുന്നു അനില്‍രാധാകൃഷ്ണമേനോന്‍ പറഞ്ഞത്. തന്റെ ഭാഗത്ത് നിന്നും ഏതെങ്കിലും വിധത്തില്‍ അദ്ദേഹത്തിനു ബുദ്ധിമുട്ടുണ്ടായെങ്കില്‍ ക്ഷമ ചോദിക്കുകയാണെന്നും അനില്‍ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരെയും ഫെഫ്ക നേരിട്ട് ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it