Kerala

വിലക്ക് ലംഘിച്ച 2,234 പേർ അറസ്റ്റിൽ ; 1,447 വാഹനങ്ങൾ പിടിച്ചെടുത്തു

വ്യാഴാഴ്ച ഏറ്റവും കൂടുതൽ പേർ അറസ്റ്റിലായത് ആലപ്പുഴയിലാണ്

വിലക്ക് ലംഘിച്ച 2,234 പേർ അറസ്റ്റിൽ ; 1,447 വാഹനങ്ങൾ പിടിച്ചെടുത്തു
X

തിരുവനന്തപുരം: നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ 2,234 പേരെ പോലിസ് അറസ്റ്റ് ചെയ്തു. 1,447 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. 2,098 കേസുകൾ രജിസ്റ്റർ ചെയ്തു.

ഇതോടെ, മൂന്നു ദിവസങ്ങളിലായി രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 5,710 ആയി. വ്യാഴാഴ്ച ഏറ്റവും കൂടുതൽ പേർ അറസ്റ്റിലായത് ആലപ്പുഴയിലാണ്, 214. പത്തനംതിട്ടയിൽ നിന്ന് 180 വാഹനങ്ങൾ പിടിച്ചെടുത്തു. ഇടുക്കിയിലാണ് ഏറ്റവുമധികം കേസുകൾ രജിസ്റ്റർ ചെയ്തത് 245.

തിരുവനന്തപുരം ജില്ലയിൽ നിന്ന് 222 പേരെ അറസ്റ്റ് ചെയ്തു. കൊച്ചിയിൽ 155 പേരും കോഴിക്കോട്ട് 140 പേരും അറസ്റ്റിലായി. തിരുവനന്തപുരം ജില്ലയിൽ 113 വാഹനങ്ങളും കോഴിക്കോട്ട് 125 വാഹനങ്ങളും എറണാകുളത്ത് 124 വാഹനങ്ങളും കസ്റ്റഡിയിലെടുത്തു.

Next Story

RELATED STORIES

Share it