Kerala

കൊറോണ: ചൈനയില്‍ നിന്നെത്തിയ 15 വിദ്യാര്‍ഥികള്‍ക്കും രോഗബാധയില്ലെന്ന് പരിശോധന ഫലം; വീടുകളില്‍ നീരീക്ഷണത്തില്‍ തുടരും

ഇവരുടെ ശ്രവത്തിന്റെയും രക്തത്തിന്റെയും സാമ്പിളുകള്‍ ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റി്യൂട്ടില്‍ പരിശോധനക്കയച്ചിരുന്നു.പരിശോധനയില്‍ ഇവര്‍ക്ക് 15 പേര്‍ക്കും രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.എന്നാല്‍ ഇവര്‍ വീടുകളില്‍ നീരീക്ഷണത്തില്‍ തുടരും. ചൈനയില്‍ നിന്നും പുറപ്പെട്ടതുമുതല്‍ 28 ദിവസമാണ് ഇവര്‍ക്ക് നീരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കൊറോണ: ചൈനയില്‍ നിന്നെത്തിയ 15 വിദ്യാര്‍ഥികള്‍ക്കും രോഗബാധയില്ലെന്ന് പരിശോധന ഫലം; വീടുകളില്‍ നീരീക്ഷണത്തില്‍ തുടരും
X

കൊച്ചി: കൊറോണ വൈറസ് പടര്‍ന്നു പിടിച്ച ചൈനയില്‍ നിന്നും കഴിഞ്ഞ ദിവസം മടങ്ങിയെത്തിയ 15 മലയാളി വിദ്യാര്‍ഥികള്‍ക്കും രോഗ ബാധയില്ലെന്ന് സ്ഥിരീകരണം. ഇവരുടെ ശ്രവത്തിന്റെയും രക്തത്തിന്റെയും സാമ്പിളുകള്‍ ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റി്യൂട്ടില്‍ പരിശോധനക്കയച്ചിരുന്നു.പരിശോധനയില്‍ ഇവര്‍ക്ക് 15 പേര്‍ക്കും രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.എന്നാല്‍ ഇവര്‍ വീടുകളില്‍ നീരീക്ഷണത്തില്‍ തുടരും. ചൈനയില്‍ നിന്നും പുറപ്പെട്ടതുമുതല്‍ 28 ദിവസമാണ് ഇവര്‍ക്ക് നീരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിരീക്ഷണ കാലയളവ് പൂര്‍ത്തിയാകുന്നതുവരെ ഇവര്‍ വീടുകളില്‍ തുടരാനാണ് നിര്‍ദേശിച്ചിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.ഈ 15 പേരെക്കൂടാതെ രോഗബാധ സംശയിച്ച് മറ്റൊരാളുടെ സാമ്പിളും പരിശോധനയ്ക്കയിച്ചിരുന്നു. ഇയാള്‍ക്കും രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു.

കഴിഞ്ഞ 28 ദിവസത്തിനുള്ളില്‍ ചൈനയിലെ രോഗബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങിവന്ന 28 പേരെ കൂടി മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സ്വന്തം വീടുകളില്‍ തന്നെ കഴിയാന്‍ ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടര്‍ന്ന് വീടുകളില്‍ നിരീക്ഷണത്തിരുന്നതില്‍ 9 പേരെ കൂടി നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി. ഇതോടെ എറണാകുളം ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ള ആളുകളുടെ എണ്ണം 332 ആയി.ആരിലും രോഗലക്ഷണങ്ങള്‍ ഒന്നും തന്നെയില്ല. കളമശേരി മെഡിക്കല്‍ കോളേജിലെ ഐസോലേഷന്‍ വാര്‍ഡില്‍ പുതുതായി ആരെയും നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചിട്ടില്ല. നിലവില്‍ ജില്ലയിലെ മറ്റു ആശുപത്രികളിലും നിരീക്ഷണത്തില്‍ ആരുമില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.അതേ സമയം രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ ചന്ദ്രശേഖരന്‍ നായരുടെ അധ്യക്ഷതയില്‍ ജില്ലാ കണ്‍ട്രോള്‍ റൂമില്‍ അവലോകന യോഗം ചേര്‍ന്നു.വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ അവധി സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം തേടാന്‍ തീരുമാനിച്ചു.

Next Story

RELATED STORIES

Share it