Kerala

10 കിലോ കഞ്ചാവുമായി നാല് യുവാക്കള്‍ പിടിയില്‍

കോഴിക്കോട് നല്ലളം സ്വദേശി വൈശാഖ്(24), കടലുണ്ടി സ്വദേശി നിജിത്ത് (28). ചെറുവന്നൂര്‍ സ്വദേശി മുഹമ്മദ് ഷക്കീല്‍(24), കടലുണ്ടി സ്വദേശി സഫ് വാന്‍ (21) എന്നിവരാണ് കളമശ്ശേരി പത്തടിപ്പാലത്ത് നിന്ന് പിടിയിലായത്. കോഴിക്കോട് നിന്നും വാഗണര്‍ കാറില്‍ കഞ്ചാവുമായി എത്തിയപ്പോഴാണ് സംഘത്തെ പോലിസ് പിടികൂടിയത്. കാറിന്റെ പുറകിലായി സ്റ്റെപ്പിനി ടയര്‍ വെയ്ക്കുന്ന ഭാഗത്ത് രണ്ട് കിലോഗ്രാം വീതമുള്ള അഞ്ച് പാക്കറ്റുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്

10 കിലോ കഞ്ചാവുമായി നാല് യുവാക്കള്‍ പിടിയില്‍
X

കൊച്ചി: എറണാകുളം നഗരത്തില്‍ വില്‍പനക്കായി എത്തിച്ച 10 കിലോഗ്രാം കഞ്ചാവുമായി കഞ്ചാവുമായി നാല് യുവാക്കള്‍ പിടിയില്‍. കോഴിക്കോട് നല്ലളം സ്വദേശി വൈശാഖ്(24), കടലുണ്ടി സ്വദേശി നിജിത്ത് (28). ചെറുവന്നൂര്‍ സ്വദേശി മുഹമ്മദ് ഷക്കീല്‍(24), കടലുണ്ടി സ്വദേശി സഫ് വാന്‍ (21) എന്നിവരാണ് കളമശ്ശേരി പത്തടിപ്പാലത്ത് നിന്ന് പിടിയിലായത്. കോഴിക്കോട് നിന്നും വാഗണര്‍ കാറില്‍ കഞ്ചാവുമായി എത്തിയപ്പോഴാണ് സംഘത്തെ പോലിസ് പിടികൂടിയത്. കാറിന്റെ പുറകിലായി സ്റ്റെപ്പിനി ടയര്‍ വെയ്ക്കുന്ന ഭാഗത്ത് രണ്ട് കിലോഗ്രാം വീതമുള്ള അഞ്ച് പാക്കറ്റുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.

കൊച്ചിയില്‍ കോഴിക്കോട് നിന്നും കഞ്ചാവ് കാറിലെത്തിച്ച് വില്‍പ്പന നടത്തുന്നതായി കൊച്ചി സിറ്റി കമ്മിഷണര്‍ വിജയ് സാഖറെയ്ക്ക് ലഭിച്ച രഹസ്യവിവരത്തില്‍ ഡെപ്യൂട്ടി കമ്മിഷണര്‍ ജി പൂങ്കുഴലിയുടെ നിര്‍ദ്ദേശാനുസരണം നാര്‍ക്കോട്ടിക് എസിപി സുരേഷ് കുമാര്‍, ഡാന്‍സാഫ് എസ് ഐ ജോസഫ് സാജന്‍, കളമശ്ശേരി അഡീഷണല്‍ എസ് ഐ ഇബ്രാഹിംകുട്ടി, ഡാന്‍സാഫിലെ പോലിസുകാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്.വൈശാഖിന്റെ പേരില്‍ 2014 മുതല്‍ പന്നിയങ്കര ,ഫറൂക്ക്, മാറാട്, മെഡിക്കല്‍ കോളേജ് എലത്തൂര്‍ ,കൂത്തുപറമ്പ് തുടങ്ങി പോലിസ് സ്റ്റേഷനുകളില്‍ മോഷണം ,കവര്‍ച്ച, വീടാക്രമിക്കല്‍ മുതലായ കേസുകള്‍ നിലവിലുണ്ടെന്ന് പോലിസ് പറഞ്ഞു. നിജിത്തിന് 2015 മുതല്‍ പന്നിയങ്കര, ഫറൂക്ക് സ്റ്റേഷനുകളില്‍ ബൈക്ക് മോഷണക്കേസുണ്ട്. മുഹമ്മദ് ഷക്കിലിന് 2017 മുതല്‍ പന്നിയങ്കര, ഫറൂക്ക്, കോഴിക്കോട് ടൗണ്‍, നല്ലളം എന്നീ സ്റ്റേഷനുകളില്‍ മോഷണത്തിന് കേസുണ്ട്. സഫ്‌വാന് 2015 മുതല്‍ മെഡിക്കല്‍ കോളജ്, ബേപ്പൂര്‍ സ്റ്റേഷനുകളില്‍ മോഷണത്തിന് കേസുണ്ടെന്നും പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it