Kerala

10 കോടി രൂപ വെളിപ്പിച്ചെന്ന ആരോപണം:ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് വിജിലന്‍സ്

നോട്ടു നിരോധന കാലയളവില്‍ 10 കോടിയുടെ ഇടപാടു നടന്നുവെന്നും പാലാരിവട്ടം പാലം അഴിമതിക്കേസുമായി ഇതിനു ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയില്‍ നേരത്തെ ഹരജിയെത്തിയത്.ഇതുമായി ബന്ധപ്പെട്ട് വിജിലന്‍സിനോട് ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. ഇതിനുള്ള മറുപടിയായിട്ടാണ് ഇബ്രാഹിംകുഞ്ഞിനെ ഒരു തവണ ചോദ്യം ചെയ്തിരുന്നുവെന്നും ഇനിയും വിശദമായ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചത്

10 കോടി രൂപ വെളിപ്പിച്ചെന്ന ആരോപണം:ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് വിജിലന്‍സ്
X

കൊച്ചി:പാലാരിവട്ടം പാലം നിര്‍മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് ആരോപണത്തിന്റെ കരിനിഴലില്‍ നില്‍ക്കുന്ന മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിര 10 കോടി രൂപയുടെ കള്ളപ്പണം ദിനപത്രത്തിന്റെ അക്കൗണ്ട് വഴി വെളുപ്പിച്ചുവെന്ന് ഹരജിയില്‍ ഹൈക്കോടതി വിജിലന്‍സിനോട് വിശദീകരണം തേടി. കേസുമായി ബന്ധപ്പെട്ട് ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു.നോട്ടു നിരോധന കാലയളവില്‍ 10 കോടിയുടെ ഇടപാടു നടന്നുവെന്നും പാലാരിവട്ടം പാലം അഴിമതിക്കേസുമായി ഇതിനു ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയില്‍ നേരത്തെ ഹരജിയെത്തിയത്.

ഇതുമായി ബന്ധപ്പെട്ട് വിജിലന്‍സിനോട് ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. ഇതിനുള്ള മറുപടിയായിട്ടാണ് ഇബ്രാഹിംകുഞ്ഞിനെ ഒരു തവണ ചോദ്യം ചെയ്തിരുന്നുവെന്നും ഇനിയും വിശദമായ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചത്.ഇതിനിടയില്‍ 10 കോടിയുമായി ബന്ധപ്പെട്ട ആരോപണം എന്‍ഫോഴ്‌സമെന്റും അന്വേഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി പരാതിക്കാരന്റെ മൊഴി നേരത്തെ എന്‍ഫോഴ്‌സമെന്റ് രേഖപെടുത്തിയിരുന്നു.ഇതിനു ശേഷം വിജിലന്‍സിന് ഇവര്‍ കത്തു നല്‍കുകയും ചെയ്തിട്ടുണ്ട്. ആരോപണവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ? അന്വേഷണം നടക്കുന്നുണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങളായിരുന്നു എന്‍ഫോഴ്‌സമെന്റ് വിജിലന്‍സിന് നല്‍കിയ കത്തില്‍ ആരാഞ്ഞിരുന്നതെന്നാണ് വിവരം.അന്വേഷണം നടന്നു വരുന്നതായി വിജിലന്‍സ് മറുപടി നല്‍കിയതായും അറിയുന്നു

Next Story

RELATED STORIES

Share it