Kerala

കോണ്‍ഗ്രസില്‍ ഗൂപ്പുകളുടെ അതിപ്രസരം; വിമര്‍ശനവുമായി പ്രഫ കെ വി തോമസ്

കേരളത്തിലെ കോണ്‍ഗ്രസില്‍ പരിധിക്കപ്പുറത്തേക്ക് ഗ്രൂപ്പുകള്‍ വന്നിരിക്കുന്നു.കരുണാകരന്റെയും എ കെ ആന്റണിയുടെയും കാലഘട്ടത്തിലും കേരളത്തില്‍ ഗ്രൂപ്പുകള്‍ ഉണ്ടായിരുന്നു.പക്ഷേ അപ്പോഴും ഒരു ലക്ഷ്മണ രേഖയുണ്ടായിരുന്നു.ഒരു പരിധികഴിഞ്ഞ് അപ്പുറത്തേക്ക് വളരാറില്ലായിരുന്നു. കാരണം പാര്‍ടിയാണ് എല്ലാത്തിലും വലുതെന്ന് അവര്‍ കണ്ടിരുന്നു.എന്നാല്‍ ഇന്നതല്ല അവസ്ഥ.ഗ്രൂപ്പുകള്‍ക്ക് കുറേക്കൂടി പ്രാധാന്യം കൂടിയെന്ന തോന്നലാണ് ഉള്ളതെന്നും കെ വി തോമസ് പറഞ്ഞു

കോണ്‍ഗ്രസില്‍ ഗൂപ്പുകളുടെ അതിപ്രസരം; വിമര്‍ശനവുമായി പ്രഫ കെ വി തോമസ്
X

കൊച്ചി: കെപിസിസി പുനസംഘടനയുടെ ഭാഗമായുള്ള ഭാരവാഹികളുടെ പ്രഖ്യാപനം വൈകുന്നതിനിടയില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പുകളുടെ അതിപ്രസരം വര്‍ധിച്ചുവരികയാണെന്ന വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രഫ കെ വി തോമസ് രംഗത്ത്.ഗ്രൂപ്പുകളുടെ അതിപ്രസരം പാര്‍ടിക് ഗുണം ചെയ്യില്ലെന്നും കെ വി തോമസ് പറഞ്ഞു. കെപിസിസി ഭാരവാഹികളെ പ്രഖ്യാപിക്കുന്നത് വൈകുന്നത് സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.കേരളത്തിലെ കോണ്‍ഗ്രസില്‍ പരിധിക്കപ്പുറത്തേക്ക് ഗ്രൂപ്പുകള്‍ വന്നിരിക്കുന്നു.കരുണാകരന്റെയും എ കെ ആന്റണിയുടെയും കാലഘട്ടത്തിലും കേരളത്തില്‍ ഗ്രൂപ്പുകള്‍ ഉണ്ടായിരുന്നു.പക്ഷേ അപ്പോഴും ഒരു ലക്ഷ്മണ രേഖയുണ്ടായിരുന്നു.ഒരു പരിധികഴിഞ്ഞ് അപ്പുറത്തേക്ക് വളരാറില്ലായിരുന്നു. കാരണം പാര്‍ടിയാണ് എല്ലാത്തിലും വലുതെന്ന് അവര്‍ കണ്ടിരുന്നു.എന്നാല്‍ ഇന്നതല്ല അവസ്ഥ.ഗ്രൂപ്പുകള്‍ക്ക് കുറേക്കൂടി പ്രാധാന്യം കൂടിയെന്ന തോന്നലാണ് ഉള്ളതെന്നും കെ വി തോമസ് പറഞ്ഞു.

ജനങ്ങള്‍ എല്ലാം കണ്ടുകൊണ്ടിരിക്കുകയാണ്.കോണ്‍ഗ്രസിനെപ്പോലെയൊരു ജനാധിപത്യപാര്‍ടിയില്‍ കുറെ ഗ്രൂപ്പുകള്‍ ഉണ്ട്. അത് കോണ്‍ഗ്രസില്‍ മാത്രമല്ല. സിപിഎം അടക്കം മറ്റു പാര്‍ടികളിലുമുണ്ട്. എന്നാല്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് അല്‍പം അതിരുകടന്നുവെന്ന സംശയമുണ്ട്. താമസിയാതെ ഇതിനെല്ലാം പരിഹാരമുണ്ടാകും.പാര്‍ടിയില്‍ ഒരാള്‍ക്ക് ഒരു പദവി എന്ന നിലപാടു തന്നെയാണ് താനും ആദ്യം മുതല്‍ സ്വീകരിച്ചുവരുന്നത്. അമിതമായ ഗ്രൂപ്പുകളുടെ അതിപ്രസരവും പാടില്ല. കാരണം പാര്‍ടിയില്‍ ഗ്രൂപ്പില്ലാത്ത ധാരളം പേരുണ്ടെന്നും കെ വി തോമസ് പറഞ്ഞു.ഭാരവാഹികളുടെ എണ്ണം കഴിയുന്നത്ര കുറയ്ക്കണമെന്നാണ് തന്റെ നിലപാട്.കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അഭിപ്രായത്തോട് തനിക്ക് യോജിപ്പാണുള്ളത്.കോണ്‍ഗ്രസിന് ജംബോ കമ്മിറ്റി ആവശ്യമില്ല. അത് പാര്‍ടിക്ക് ഗുണം ചെയ്യില്ല.കെപിസിസി പുനസംഘടനയുടെ ഭാഗമായി ഹൈക്കമാന്‍ഡ് താമസിയാതെ തന്നെ ഭാരവാഹികളെ പ്രഖ്യാപിക്കും.വര്‍ക്കിംഗ് പ്രസിഡന്റിനെ തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് പ്രസിഡന്റാണ്

Next Story

RELATED STORIES

Share it