Kerala

മുഖ്യമന്ത്രിയുടെ വിദേശയാത്ര വിജിലന്‍സ് അന്വേഷിക്കണമെന്ന് ഹരജി ; അഭിഭാഷകനും ഹരജിക്കാരനും കോടതിയുടെ വിമര്‍ശനം

പ്രശസ്തിക്കും വ്യക്തി വൈരാഗ്യം തീര്‍ക്കാനും കോടതിയെ കരുവാക്കരുതെന്നും കോടതി പറഞ്ഞു. മുഖ്യമന്ത്രി പണം കൈപ്പറ്റിയതടക്കമുള്ള വിവരാവകാശ രേഖകള്‍ സമാഹരിച്ചത് പരാതിക്കാരനല്ലെന്നും അഭിഭാഷകനാണെന്നും കണ്ടെത്തി.അഭിഭാഷകന് ഇക്കാര്യത്തില്‍ എന്താണ് പ്രത്യേക താല്‍പര്യമെന്നും കോടതി ആരാഞ്ഞു

മുഖ്യമന്ത്രിയുടെ വിദേശയാത്ര വിജിലന്‍സ് അന്വേഷിക്കണമെന്ന് ഹരജി ;  അഭിഭാഷകനും ഹരജിക്കാരനും കോടതിയുടെ വിമര്‍ശനം
X

കൊച്ചി: സ്വകാര്യ ആവശ്യങ്ങള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുഖജനാവില്‍ നിന്ന് പണം മുടക്കി വിദേശയാത്രകള്‍ നടത്തിയെന്നും ഇതിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് കോടതിയെ സമീപിച്ച ഹരജിക്കാരനും അഭിഭാഷകനും ഹൈക്കോടതിയുടെ വിമര്‍ശനം. കന്യാകുമാരി സ്വദേശി ഫ്രാന്‍സിസിനും അദ്ദേഹത്തിനു വേണ്ടി ഹാജരായ അഭിഭാഷകനുമാണ് കോടതിയുടെ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നത്.പ്രശസ്തിക്കും വ്യ്ക്തി വൈരാഗ്യം തീര്‍ക്കാനും കോടതിയെ കരുവാക്കരുതെന്നും കോടതി പറഞ്ഞു. മുഖ്യമന്ത്രി പണം കൈപ്പറ്റിയതടക്കമുള്ള വിവരാവകാശ രേഖകള്‍ സമാഹരിച്ചത് പരാതിക്കാരനല്ലെന്നും അഭിഭാഷകനാണെന്നും കണ്ടെത്തി.അഭിഭാഷകന് ഇക്കാര്യത്തില്‍ എന്താണ് പ്രത്യേക താല്‍പര്യമെന്നും കോടതി ആരാഞ്ഞു.പബ്ലിസിറ്റിക്ക് വേണ്ടിയാണെങ്കില്‍ നടപടി നേരിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പു നല്‍കി. മുഖ്യമന്ത്രി നടത്തിയ വിദേശ യാത്രകള്‍ കേന്ദ്രത്തിന്റെ അനുമതിയോടെ ആണെന്ന് സര്‍ക്കാര്‍ ്അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.കേസ് വീണ്ടും ഈ മാസം 27 ന് കോടതി പരിഗണിക്കും.

Next Story

RELATED STORIES

Share it