Kerala

ചാംപ്യന്‍സ് ബോട്ട് ലീഗ്: ലേലം മാറ്റിവച്ചു, മല്‍സരങ്ങള്‍ മാറ്റമില്ലാതെ നടക്കും

കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കാനും ഫ്രാഞ്ചൈസികള്‍ക്ക് കൂടുതല്‍ സമയം നല്‍കാനുമായിട്ടാണ് ലേലം മാറ്റി വെച്ചതെന്നും പുതിയ ലേലം പിന്നീടു നടത്തുമെന്നും ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് അറിയിച്ചു. അതുവരെ ടീമുകളുടെ ഉടമസ്ഥാവകാശം ലീഗിന്റെ സംഘാടകരായ സംസ്ഥാന ടൂറിസം വകുപ്പിനു തന്നെയായിരിക്കും. എല്ലാ മല്‍സരങ്ങളും കര്‍ശനമായി ഐപിഎല്‍ മല്‍സരഘടന പ്രകാരം നടത്തും. ഐപിഎല്‍ സമ്പ്രദായത്തില്‍ നടത്തുന്ന പുത്തന്‍ മല്‍സരമായതിനാല്‍ സിബിഎല്ലിനെക്കുറിച്ച് കൂടുതല്‍ പഠിക്കാനും സാമ്പത്തികമെച്ചങ്ങളും പ്രഫഷനല്‍ സ്വഭാവവും മനസിലാക്കാനുമാണ് കൂടുതല്‍ സമയം നല്‍കുന്നതെന്നും റാണി ജോര്‍ജ് വ്യക്തമാക്കി

ചാംപ്യന്‍സ് ബോട്ട് ലീഗ്: ലേലം മാറ്റിവച്ചു, മല്‍സരങ്ങള്‍ മാറ്റമില്ലാതെ നടക്കും
X

കൊച്ചി: പ്രഥമ ചാംപ്യന്‍സ് ബോട്ട് ലീഗിന്റെ (സിബിഎല്‍) ലേലം മാറ്റിവച്ചു. എന്നാല്‍ ലീഗടിസ്ഥാനത്തിലുള്ള ചുണ്ടന്‍വള്ളംകളി മല്‍സരങ്ങള്‍ നേരത്തെ നിശ്ചയിച്ചിരുന്ന പ്രകാരം ഓഗസ്റ്റ് 10നുതന്നെ ആരംഭിക്കും.കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കാനും ഫ്രാഞ്ചൈസികള്‍ക്ക് കൂടുതല്‍ സമയം നല്‍കാനുമായിട്ടാണ് ലേലം മാറ്റി വെച്ചതെന്നും പുതിയ ലേലം പിന്നീടു നടത്തുമെന്നും ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് അറിയിച്ചു. അതുവരെ ടീമുകളുടെ ഉടമസ്ഥാവകാശം ലീഗിന്റെ സംഘാടകരായ സംസ്ഥാന ടൂറിസം വകുപ്പിനു തന്നെയായിരിക്കും. എല്ലാ മല്‍സരങ്ങളും കര്‍ശനമായി ഐപിഎല്‍ മല്‍സരഘടന പ്രകാരം നടത്തും. സിബിഎല്‍-നോട് ബോട്ട് ക്ലബ്ബുകളുടെയും ബോട്ട് ഉടമകളുടെയും പ്രതികരണം ആവേശം പകരുന്നതാണെന്നും സെക്രട്ടറി അറിയിച്ചു.

ഇന്ന് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് സിബിഎല്ലിലെ ഒന്‍പതു ടീമുകളുടെ ലേലം നിശ്ചയിച്ചിരുന്നത്. ലേലത്തിനുള്ള രേഖകള്‍ വാങ്ങിയ 11 ഫ്രാഞ്ചൈസികളില്‍ മിക്കവര്‍ക്കും എത്തിച്ചേരാന്‍ കഴിയാത്തതുകൊണ്ടാണ് കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കാനായി ലേലം മാറ്റിവയ്ക്കുന്നുവെന്നും റാണി ജോര്‍ജ് പറഞ്ഞു. എല്ലാ മല്‍സരങ്ങളും ലീഗിന്റെ ദേശീയ സംപ്രേഷണാവകാശം ലഭിച്ച ചാനല്‍ സംപ്രേഷണം ചെയ്യുമെന്നും റാണി ജോര്‍ജ് പറഞ്ഞു. ഐപിഎല്‍ സമ്പ്രദായത്തില്‍ നടത്തുന്ന പുത്തന്‍ മല്‍സരമായതിനാല്‍ സിബിഎല്ലിനെക്കുറിച്ച് കൂടുതല്‍ പഠിക്കാനും സാമ്പത്തികമെച്ചങ്ങളും പ്രഫഷനല്‍ സ്വഭാവവും മനസിലാക്കാനുമാണ് കൂടുതല്‍ സമയം നല്‍കുന്നതെന്നും റാണി ജോര്‍ജ് വ്യക്തമാക്കി. ടൂറിസം വകുപ്പ് അടുത്ത ലേലത്തില്‍ സിബിഎല്ലിന്റെ സാമ്പത്തിക മാതൃക പുനരാവിഷ്‌കരിച്ച് ഫ്രാഞ്ചൈസികള്‍ക്ക് സമര്‍പ്പിക്കുമെന്ന് കേരള ടൂറിസം ഡയറക്ടര്‍ പി ബാല കിരണ്‍ പറഞ്ഞു.മൂന്നു മാസം നീളുന്ന സിബിഎല്ലിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ടെന്ന് ബാല കിരണ്‍ അറിയിച്ചു.

ഓഗസ്റ്റ് 10 ന് ആലപ്പുഴ നെഹ്‌റു ട്രോഫിയില്‍ തുടങ്ങി നവംബര്‍ ഒന്നിന് കൊല്ലം പ്രസിഡന്റ്‌സ് ട്രോഫി മല്‍സരം വരെ 12 ശനിയാഴ്ചകളിലായി ഉച്ചയ്ക്കുശേഷം രണ്ടു മുതല്‍ അഞ്ചുമണി വരെ ഓരോ മല്‍സരം ഓരോ സ്ഥലത്തുവച്ചാണ് നടത്തുന്നത്. പള്ളാത്തുരുത്തി ബോട്ട് ക്ലബ്, പോലിസ് ബോട്ട് ക്ലബ്, യുണൈറ്റഡ് ബോട്ട് ക്ലബ് കുട്ടമംഗലം കൈനകരി, എന്‍സിഡിസി കുമരകം, വില്ലേജ് ബോട്ട് ക്ലബ് എടത്വ, കെബിസി-എസ്എഫ്ബിസി കുമരകം, വേമ്പനാട് ബോട്ട് ക്ലബ് കുമരകം, ടൗണ്‍ ബോട്ട് ക്ലബ് കുമരകം, ബ്രദേഴ്‌സ് ബോട്ട് ക്ലബ് എടത്വ എന്നിവയാണ് സിബിഎല്ലില്‍ മല്‍സരിക്കുന്ന ടീമുകള്‍.മുഖ്യമന്ത്രി പിണറായി വിജയനാണ് നെഹ്‌റു ട്രോഫി വേദിയില്‍ സിബിഎല്‍ ഉദ്ഘാടനം ചെയ്യുന്നത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍കര്‍ ചടങ്ങില്‍ പങ്കെടുക്കും.സിബിഎല്ലിന്റെ നടത്തിപ്പിനു വേണ്ടി സിബിഎല്‍ ലിമിറ്റഡ് എന്ന പുതിയ കമ്പനിയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇ ഫാക്ടര്‍ എന്റര്‍ടെയ്ന്‍മെന്റ്, ദി സോഷ്യല്‍ സ്ട്രീറ്റ് എന്നീ കമ്പനികള്‍ നേതൃത്വം നല്‍കുന്ന കണ്‍സോര്‍ഷ്യമാണ് സിബിഎല്‍ കണ്‍സള്‍ട്ടന്റ്.ബുക്ക് മൈ ഷോ വഴി ഓണ്‍ലൈനായാണ് സിബിഎല്‍ ടിക്കറ്റുകള്‍ നല്‍കുന്നത്.

Next Story

RELATED STORIES

Share it