Kerala

മൊബൈല്‍ ഫോണ്‍ മോഷണം ആരോപിച്ച് പിങ്ക് പോലിസ് ഉദ്യോഗസ്ഥ പെണ്‍കുട്ടിയെ അപമാനിച്ച സംഭവം: സര്‍ക്കാര്‍ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് ഹൈക്കോടതി

കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.വീഴ്ച വരുത്തിയ പിങ്ക് പോലിസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ നിയമാനുസൃതമായ നടപടി സ്വീകരിച്ചുകഴിഞ്ഞുവെന്നുമാണ് സര്‍ക്കാര്‍ നിലപാട്

മൊബൈല്‍ ഫോണ്‍ മോഷണം ആരോപിച്ച് പിങ്ക് പോലിസ് ഉദ്യോഗസ്ഥ പെണ്‍കുട്ടിയെ അപമാനിച്ച സംഭവം: സര്‍ക്കാര്‍ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് ഹൈക്കോടതി
X

കൊച്ചി: തിരുവനന്തപുരം ആറ്റിങ്ങലില്‍ പെണ്‍കുട്ടിയെ മൊബൈല്‍ ഫോണ്‍ മോഷണം ആരോപിച്ച് പിങ്ക് പോലിസ് ഉദ്യോഗസ്ഥ പരസ്യമായി അപമാനിച്ച സംഭവത്തില്‍ പെണ്‍കുട്ടിക്ക് നഷ്ട പരിഹാരം നല്‍കുന്നത് സംബന്ധിച്ചുള്ള സര്‍ക്കാര്‍ നിലപാടില്‍ ഹൈക്കോടതിക്ക് അതൃപ്തി.വിഷയത്തില്‍ സര്‍ക്കാര്‍ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.വീഴ്ച വരുത്തിയ പിങ്ക് പോലിസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ നിയമാനുസൃതമായ നടപടി സ്വീകരിച്ചുകഴിഞ്ഞുവെന്നുമാണ് സര്‍ക്കാര്‍ നിലപാട്.നാലു ദൃക്്സാക്ഷികളുടെ മൊഴിയും പോലിസ് കോടതിയില്‍ ഹാജരാക്കി.

കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു.കേസിലെ ഇരയ്ക്ക് നഷ്ടപരിഹം നല്‍കുന്നതിലൂടെ മാത്രമേ നീതികരണമുണ്ടാവുവെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഭരണഘടനാപരമായ നഷ്ടപരിഹാരമാണ് നല്‍കേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. സര്‍ക്കാര്‍ നല്‍കാന്‍ കഴിയുന്ന തുക കോടതിയില്‍ ബോധിപ്പിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. പോലിസ് ഉദ്യോഗസ്ഥ നല്‍കിയ മാപ്പപേക്ഷ അംഗീകരിക്കുന്നില്ലെന്ന് പെണ്‍കുട്ടിക്ക് വേണ്ടി ഹാജരായ അഭിഭാഷക കോടതിയെ അറിയിച്ചിരുന്നു.. പരസ്യമായി അപമാനിച്ചപ്പോള്‍ പെണ്‍കുട്ടി അനുഭവിച്ച മാനസിക പീഡനം വളരെ വലുതാണെന്നും അഭിഭാഷക കോടതിയെ അറിയിച്ചു.

Next Story

RELATED STORIES

Share it