Kerala

വിദ്യാലയങ്ങളിലെ സുരക്ഷ: എറണാകുളം ജില്ലയിലെ സ്ഥിതി വിലയിരുത്തി ബാലാവകാശ കമ്മീഷന്‍

വിദ്യാലയപരിസരങ്ങളിലെ അപകടഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ അടിയന്തരമായി മുറിച്ച് മാറ്റുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി

വിദ്യാലയങ്ങളിലെ സുരക്ഷ: എറണാകുളം ജില്ലയിലെ സ്ഥിതി വിലയിരുത്തി ബാലാവകാശ കമ്മീഷന്‍
X

കൊച്ചി: വിദ്യാലയങ്ങളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ജില്ലാതല കര്‍ത്തവ്യവാഹകരുടെ അവലോകന യോഗം ചേര്‍ന്നു. വിദ്യാലയപരിസരങ്ങളിലെ അപകടഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ അടിയന്തരമായി മുറിച്ച് മാറ്റുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.സ്‌കൂള്‍ ബസ്സുകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണം.

സ്‌കൂള്‍ ബസ്സുകള്‍ക്ക് ടാക്‌സ് ഇളവ് നല്‍കുന്നതിന് കമ്മീഷന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കും. സ്‌കൂളുകളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി താഴെത്തട്ടില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി കമ്മീഷന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം കെ നസീര്‍ ചാലിയം പറഞ്ഞു. ദീര്‍ഘകാലത്തെ അടച്ചിടലിന് ശേഷം വിദ്യാലയങ്ങളില്‍ എത്തുന്ന വിദ്യാര്‍ഥികളെ സ്വീകരിക്കുന്നതില്‍ പ്രത്യേക കരുതല്‍ ആവശ്യമാണെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു.

ഈ അവസരത്തില്‍ അധ്യാപകര്‍ക്ക് പുറമേ വിവിധ വകുപ്പുകളും മറ്റ് സംവിധാനങ്ങളും കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.ബാലാവകാശ സംരക്ഷണ കമ്മീഷന്‍ രജിസ്ട്രാര്‍ പി വി ഗീത, ജുവനൈല്‍ ജസ്റ്റിസ് സെല്‍ സീനിയര്‍ ടെക്‌നിക്കല്‍ ഓഫീസര്‍ ആല്‍ഫ്രഡ് ജെ ജോര്‍ജ്, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഹണി ജി അലക്‌സാണ്ടര്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it