ആദിവാസി യുവാവ് കൊല്ലപ്പെട്ട നിലയില്‍

ആദിവാസി യുവാവ് കൊല്ലപ്പെട്ട നിലയില്‍

കോഴിക്കോട്: കോഴിക്കോട് കക്കാടം പൊയിൽ കരിമ്പ ആദിവാസി ഊരിന് സമീപം ആദിവാസി യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അരീക്കോട് വെറ്റിലപാറ പന്ന്യമല സ്വദേശി ഹരിദാസനാണ് മരിച്ചത്.

രാവിലെ 6 മണിയാടെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. രക്തം വാർന്ന് ഒലിക്കുന്ന നിലയിൽ ആയിരുന്നു മൃതദേഹം ,തലയിൽ അഴത്തിലുള്ള മുറിവ് ഉണ്ട്. കക്കാടം പൊയിലിലെ ബന്ധുവിന്റെ വീട്ടിൽ കല്യാണത്തിന് എത്തിയതായിരുന്നു ഹരിദാസൻ. സംഭവുമായി ബന്ധപ്പെട്ടു നാലുപേർ കസ്റ്റഡിയിൽ ഉള്ളതായിസൂചനയുണ്ട്‌.

പോലീസ് ഫോറൻസിക്ക് വിദഗ്ധർ സ്ഥലത്ത് എത്തി പരിശോധന നടത്തി. തിരുവമ്പാടി പൊലിസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.

RELATED STORIES

Share it
Top