India

രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാന്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടെന്ന് രമേശ് ചെന്നിത്തല

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ മല്‍സരിക്കില്ല

രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാന്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടെന്ന് രമേശ് ചെന്നിത്തല
X

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാന്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലോക്‌സഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ എഐസിസി ആസ്ഥാനത്ത് ചേര്‍ന്ന പിസിസി അധ്യക്ഷന്‍മാരുടെയും നിയമസഭ കക്ഷി നേതാക്കളുടെയും യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ മോദിയുടെ തട്ടിപ്പുകള്‍ ജനങ്ങളിലേത്തിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ റഫാല്‍ അഴിമതി മുഖ്യപ്രാചരണ വിഷയമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ മല്‍സരിക്കില്ല. സിറ്റിങ് എംഎല്‍എമാര്‍ മല്‍സരിക്കേണ്ടെന്നാണ് യോഗ തീരുമാനം. ഈ മാസം 18ന് കേരളത്തില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് തുടക്കമാകും. 25നകം സ്ഥാനാര്‍ഥി പട്ടിക നല്‍കാനാണ് സംസ്ഥാനങ്ങള്‍ക്ക് രാഹുല്‍ ഗാന്ധി നിര്‍ദേശം നല്‍കിയിരിക്കുന്നത്. സിറ്റിങ് സീറ്റുകളില്‍ സിറ്റിങ് എംപിമാര്‍ക്കായിരിക്കും മുന്‍ഗണന. ഒരേ കുടുംബത്തില്‍ നിന്നു സ്ഥാനാര്‍ഥികളുണ്ടാവില്ല. രാജ്യസഭാ എംപിമാരെയും പരിഗണിക്കില്ല. കേരളത്തില്‍ യുഡിഎഫിനാണ് മുന്‍തൂക്കമെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍. ബൂത്ത് തലത്തിലടക്കം യുഡിഎഫ് സജ്ജമാണ്. കെപിസിസി പ്രസിഡന്റ് നയിക്കുന്ന ജനമഹായാത്ര വിജയമാണെന്ന കാര്യം രാഹുലിനെ അറിയിച്ചു. കേരളത്തിലെ സാഹചര്യങ്ങളില്‍ രാഹുല്‍ ഗാന്ധി സംതൃപ്തി രേഖപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ജനമഹായാത്രക്ക് നേതൃത്വം നല്‍കുന്നതിനാലാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് പകരം വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് യോഗത്തില്‍ പങ്കെടുത്തത്.




Next Story

RELATED STORIES

Share it