ആഭ്യന്തര കലഹം: ഇന്ത്യക്കാര്‍ ഉടന്‍ ട്രിപ്പോളി വിടണമെന്ന് സുഷമ സ്വരാജ്

ന്യൂഡല്‍ഹി: ആഭ്യന്തര കലഹം രൂക്ഷമായതിനെ തുടര്‍ന്ന് ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാര് ഉടന്‍ പിന്‍വാങ്ങണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. നിങ്ങളുടെ ബന്ധുക്കളോടും സുഹൃത്തുക്കളോടും ഉടന്‍ ട്രിപ്പോളി വിടാന്‍ ആവശ്യപ്പെടുക. അവരെ പിന്നീട് ഒഴിപ്പിക്കാന്‍ ഞങ്ങള്‍ക്കാവില്ലെന്നാണ് സുഷമാ സ്വരാജ് ട്വിറ്ററില്‍ കുറിച്ചത്.
ലിബിയന്‍ തലസ്ഥാന നഗരമായ ട്രിപ്പോളിയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ വിമത ഗ്രൂപ്പുകള്‍ ശ്രമിക്കുന്നത് കഴിഞ്ഞ രണ്ട് ആഴ്ചയായി വ്യാപക സംഘര്‍ഷത്തിനിടയാക്കിയിട്ടുണ്ട്. 500ഓളം ഇന്ത്യന്‍ പൗരന്മാര് ട്രിപ്പോളിയിലുണ്ടെന്നാണു റിപോര്‍ട്ട്. ട്രിപ്പോളി കൂടുതല്‍ സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിലേക്ക് അതിവേഗം നീങ്ങുകയാണെന്നും നിലവില്‍ വിമാന സര്‍വീസുകള്‍ നടത്തുന്നുണ്ടെന്നും സുഷമാ സ്വരാജ് അറിയിപ്പില്‍ വ്യക്തമാക്കി. രണ്ടാഴ്ചയ്ക്കിടെ 200ഓളം പേരാണ് ലിബിയയില്‍ കൊല്ലപ്പെട്ടത്.
RELATED STORIES
ഗുജറാത്തില്‍ വീണ്ടും മയക്കുമരുന്നുവേട്ട; മുന്ദ്ര തുറമുഖത്തുനിന്ന് 500...
27 May 2022 3:52 AM GMTഗീതാഞ്ജലിശ്രീക്ക് ബുക്കര്‍ പുരസ്കാരം
27 May 2022 2:58 AM GMTതൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിക്ക് ഷിഗല്ല സ്ഥിരീകരിച്ചു;...
26 May 2022 5:20 PM GMTലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക്; മുന്നറിയിപ്പുമായി ലോകബാങ്ക്
26 May 2022 4:28 PM GMT'അന്ന് ക്രൈസ്തവരെ ചുട്ടുകൊന്നവര് ഇപ്പോള്‍ വര്‍ഗീയ വിഷം ചീറ്റിയ...
26 May 2022 4:00 PM GMTഗോഡ്സെയാണ് രാജ്യത്തിന്റെ നായകന്; തൃശൂരിൽ വിവാദ പരാമര്‍ശവുമായി ഹിന്ദു ...
26 May 2022 12:26 PM GMT