India

കണ്ടാല്‍ നേപ്പാളികളെ പോലെ; പാസ്‌പോര്‍ട്ട് ലഭിക്കാൻ പൗരത്വം തെളിയിക്കണമെന്ന് പാസ്‌പോര്‍ട്ട് ഓഫീസ്

ഞങ്ങളുടെ മുഖം കണ്ട ശേഷം നേപ്പാളികളെ പോലെ തോന്നുന്നുവെന്ന് പാസ്‌പോര്‍ട്ട് ഓഫീസ് അധികൃതർ രേഖകളില്‍ എഴുതി. ഞങ്ങളോട് പൗരത്വം തെളിയിക്കാനും ആവശ്യപ്പെട്ടു.

കണ്ടാല്‍ നേപ്പാളികളെ പോലെ; പാസ്‌പോര്‍ട്ട് ലഭിക്കാൻ പൗരത്വം തെളിയിക്കണമെന്ന് പാസ്‌പോര്‍ട്ട് ഓഫീസ്
X

ചണ്ഡീഗഢ്: കണ്ടാല്‍ നേപ്പാളികളെ പോലെ തോന്നിക്കുന്നുവെന്ന കാരണം പറഞ്ഞ്‌ പാസ്‌പോര്‍ട്ട് ഓഫീസ് അധികൃതര്‍ ഹരിയാന സ്വദേശികളായ സഹോദരിമാര്‍ക്ക് പാസ്‌പോര്‍ട്ട് നിഷേധിച്ചതായി പരാതി. സന്തോഷ്, ഹെന്ന എന്നീ പെണ്‍കുട്ടികളാണ് ചണ്ഡീഗഢിലെ പാസ്‌പോര്‍ട്ട് ഓഫീസ് അധികൃതര്‍ക്കെതിരേ പരാതിയുമായി രംഗത്തെത്തിയത്.

ഞങ്ങള്‍ പാസ്‌പോര്‍ട്ട് ഓഫീസിലെത്തിയപ്പോള്‍, ഞങ്ങളുടെ മുഖം കണ്ട ശേഷം നേപ്പാളികളെ പോലെ തോന്നുന്നുവെന്ന് പാസ്‌പോര്‍ട്ട് ഓഫീസ് അധികൃതർ രേഖകളില്‍ എഴുതി. ഞങ്ങളോട് പൗരത്വം തെളിയിക്കാനും ആവശ്യപ്പെട്ടു. തുടര്‍ന്ന് ഞങ്ങള്‍ മന്ത്രി അനില്‍ വിജിനെ സമീപിക്കുകയായിരുന്നെന്ന് സഹോദരിമാരില്‍ ഒരാള്‍ പറഞ്ഞു. അച്ഛന്‍ ഭഗത് ബഹദൂറിനൊപ്പമാണ് പെണ്‍കുട്ടികള്‍ പാസ്‌പോര്‍ട്ട് ഓഫീസിലെത്തിയത്.

അപേക്ഷക നേപ്പാളിയെ പോലെ തോന്നിക്കുന്നുവെന്ന് പാസ്‌പോര്‍ട്ട് ഓഫീസ് അധികൃതര്‍ പെണ്‍കുട്ടികള്‍ സമര്‍പ്പിച്ച രേഖകളില്‍ എഴുതിയിരുന്നതായി അംബാല ഡെപ്യൂട്ടി കമ്മീഷണര്‍ അശോക് ശര്‍മ പറഞ്ഞു. വിഷയം ശ്രദ്ധയില്‍പെടുകയും തുടര്‍ന്ന് പെണ്‍കുട്ടികളെ പാസ്‌പോര്‍ട്ട് ഓഫീസിലേക്ക് വിളിപ്പിച്ചെന്നും നടപടിക്രമങ്ങള്‍ ആരംഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it