കശ്മീരിലെ നിര്‍ത്തിവെച്ച തീവണ്ടി സര്‍വീസുകള്‍ ഇന്ന് പുനരാരംഭിക്കും
സ്ഥിതിഗതികള്‍ മെച്ചപ്പെട്ട സാഹചര്യത്തില്‍ ട്രെയിന്‍ സര്‍വീസ് ചൊവ്വാഴ്ച പുനരാരംഭിക്കുമെന്ന് റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി

ന്യൂഡല്‍ഹി: കശ്മീരിലെ നിര്‍ത്തിവെച്ച തീവണ്ടി സര്‍വീസുകള്‍ ചൊവ്വാഴ്ച പുനരാരംഭിക്കാനൊരുങ്ങി റെയില്‍വെ. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കുന്നതിന് തൊട്ടുമുമ്പാണ് ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചത്.
कश्मीर घाटी में स्थिति के सामान्य होने पर रेल यातायात को कल से पुनः शुरू किया जा रहा है।
— Piyush Goyal (@PiyushGoyal) November 11, 2019
इसकी शुरुआत कल श्रीनगर - बारामूला के बीच ट्रेन के सफर से की जा रही है। ट्रेनों के परिचालन शुरू होने से कश्मीर में पर्यटन और उद्योगों का विकास और अधिक तेज गति से बढ़ेगा। pic.twitter.com/gOweA4pyhn
സ്ഥിതിഗതികള്‍ മെച്ചപ്പെട്ട സാഹചര്യത്തില്‍ ട്രെയിന്‍ സര്‍വീസ് ചൊവ്വാഴ്ച പുനരാരംഭിക്കുമെന്ന് റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി. ശ്രീനഗര്‍ - ബരാമുള്ള റൂട്ടിലെ തീവണ്ടി സര്‍വീസുകളാവും ആദ്യം പുനരാരംഭിക്കുക. തീവണ്ടികള്‍ ഓടിത്തുടങ്ങുന്നതോടെ കശ്മീരിലെ വിനോദ സഞ്ചാരവും വ്യവസായങ്ങളും ശക്തി പ്രാപിക്കുമെന്ന് കേന്ദ്രമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.
നോര്‍ത്തേണ്‍ റെയില്‍വെ ഡിവിഷണല്‍ മാനേജര്‍ രാകേഷ് അഗര്‍വാള്‍ കഴിഞ്ഞ ദിവസം ബദ്ഗാമില്‍നിന്ന് ബരാമുള്ളയിലേക്ക് തീവണ്ടിയില്‍ സന്ദര്‍ശിച്ച് സുരക്ഷ അടക്കമുള്ള കാര്യങ്ങൾ വിലയിരുത്തിയിരുന്നു.
RELATED STORIES
വിദ്വേഷ പ്രസംഗക്കേസില്‍ ജാമ്യം; ഒളിവിലായിരുന്ന പി സി ജോര്‍ജ്...
24 May 2022 7:30 AM GMTകമിതാക്കളുടെ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു; രണ്ടുപേര്‍...
24 May 2022 6:07 AM GMTനടിയെ ആക്രമിച്ച കേസ്;അതിജീവിതയുടെ ഹരജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി ...
24 May 2022 5:58 AM GMTട്രെയിനില്‍ ഭക്ഷ്യവിഷബാധ
24 May 2022 5:52 AM GMTസ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
24 May 2022 5:16 AM GMTപ്രസവത്തിനിടെ മരിച്ചെന്നു ആശുപത്രി അധികൃതര്‍; സംസ്കരിച്ച് ഒരു...
24 May 2022 3:19 AM GMT