India

കെജ്‌രിവാളിന്റെ മകളെ തട്ടിക്കൊണ്ടുപോവുമെന്ന് ഇ-മെയില്‍ ഭീഷണി

നിങ്ങളുടെ മകളെ തട്ടിക്കൊണ്ടുപോവും, അവളെ സംരക്ഷിക്കാന്‍ കഴിയുന്നത് ചെയ്യൂ' എന്നായിരുന്നു സന്ദേശം

കെജ്‌രിവാളിന്റെ മകളെ തട്ടിക്കൊണ്ടുപോവുമെന്ന് ഇ-മെയില്‍ ഭീഷണി
X

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിന്റെമകളെ തട്ടിക്കൊണ്ടു പോവുമെന്ന് ഭീഷണി. ജനുവരി ഒമ്പതിനാണ് അരവിന്ദ് കെജ്‌രിവാളിന്റെ ഔദ്യോഗിക ഇ-മെയിലില്‍ ഭീഷണി സന്ദേശമെത്തിയത്. 'നിങ്ങളുടെ മകളെ തട്ടിക്കൊണ്ടുപോവും, അവളെ സംരക്ഷിക്കാന്‍ കഴിയുന്നത് ചെയ്യൂ' എന്നായിരുന്നു സന്ദേശം. ഇതോടെ ഡല്‍ഹി പോലിസ് കെജ്‌രിവാളിന്റെ മകള്‍ക്ക് സുരക്ഷാ ഉദ്യോഗസ്ഥനെ നിയമിക്കുകയും ചെയ്തു. സംഭവത്തില്‍ സൈബര്‍ സെല്ലും അന്വേഷണം തുടങ്ങി. ആരാണ് ഇ-മെയില്‍ അയച്ചത് എന്നും ഏത് ഐപി വിലാസത്തില്‍ നിന്നാണ് വന്നതെന്നും പരിശോധിക്കുന്നുണ്ട്. മൂന്നു ദിവസം മുമ്പാണ് ഇ-മെയില്‍ ഡല്‍ഹി പോലിസിനു കൈമാറിയിരുന്നതെങ്കിലും ഇതുവരെ കാര്യമായ പുരോഗതിയൊന്നുമുണ്ടായിട്ടില്ല. കെജ്‌രിവാളിനു രണ്ടു മക്കളാണുള്ളത്. മകള്‍ ഹര്‍ഷിത 2004ല്‍ സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷയില്‍ 92 ശതമാനം മാര്‍ക്ക് നേടി ശ്രദ്ധ നേടിയിരുന്നു. ഡല്‍ഹി ഐഐടി(ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി)യില്‍ നിന്നു കെമിക്കല്‍ എന്‍ജിനീയറിങില്‍ ബിരുദം നേടിയിരുന്നു. 2018ല്‍ അണ്ണാ ഹസാരെയുടെ മഹരാഷ്ട്ര അഹ്മദ് നഗറിലെ ഗ്രാമം സന്ദര്‍ശിച്ചിരുന്നു. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പിതാവിനു വേണ്ടി ഹര്‍ഷിത പ്രചാരണം നടത്തിയിരുന്നു.




Next Story

RELATED STORIES

Share it