ജെഎന്‍യുവിലേയും ജാമിഅ മില്ലിയയിലേയും വിദ്യാര്‍ഥികള്‍ക്ക് നല്‍കേണ്ട യഥാര്‍ഥ ചികിത്സ എന്താണെന്ന് തനിക്കറിയാമെന്ന് കേന്ദ്രമന്ത്രി

പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ളവര്‍ക്കായി പത്തുശതമാനം സീറ്റ് സംവരണം ഏര്‍പ്പെടുത്തുക. എല്ലാവര്‍ക്കും ചികിത്സ ലഭിക്കും, വേറൊന്നും ആവശ്യമായി വരികയുമില്ല

ജെഎന്‍യുവിലേയും ജാമിഅ മില്ലിയയിലേയും വിദ്യാര്‍ഥികള്‍ക്ക് നല്‍കേണ്ട യഥാര്‍ഥ ചികിത്സ എന്താണെന്ന് തനിക്കറിയാമെന്ന് കേന്ദ്രമന്ത്രി

മീററ്റ്: ജെഎന്‍യുവിലേയും ജാമിഅ മില്ലിയയിലേയും വിദ്യാര്‍ഥികള്‍ക്ക് നല്‍കേണ്ട യഥാര്‍ഥ ചികിത്സ എന്താണെന്ന് തനിക്കറിയാമെന്ന് കേന്ദ്രമന്ത്രി സഞ്ജീവ് ബല്യന്‍. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ളവര്‍ക്കായി പത്തുശതമാനം സീറ്റ് സംവരണം ഏര്‍പ്പെടുത്തുകയാണ് പ്രതിവിധിയായി അദ്ദേഹം ചൂണ്ടിക്കാണിച്ചത്.

ഞാന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിനോട് അഭ്യര്‍ഥിക്കുകയാണ്. ജെഎന്‍യുവിലും ജാമിഅയിലും ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കൊടുക്കാന്‍ ഒരേയൊരു ചികിത്സയേയുള്ളൂ. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ളവര്‍ക്കായി പത്തുശതമാനം സീറ്റ് സംവരണം ഏര്‍പ്പെടുത്തുക. എല്ലാവര്‍ക്കും ചികിത്സ ലഭിക്കും, വേറൊന്നും ആവശ്യമായി വരികയുമില്ലെന്നും സജ്ഞീവ് പറഞ്ഞു.

കുറ്റകൃത്യങ്ങള്‍ക്ക് പേരുകേട്ട ഇടമാണ് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ്. കുറ്റകൃത്യങ്ങളുടെ എണ്ണം രാജ്യത്തെ മറ്റുഭാഗങ്ങളെ അപേക്ഷിച്ച് ഇവിടെ കൂടുതലാണ്. പലപ്പോഴും വിവാദ പരാമര്‍ശങ്ങളിലൂടെ മാധ്യമ തലക്കെട്ടുകള്‍ സൃഷ്ടിച്ചിട്ടുള്ള വ്യക്തിയാണ് സഞ്ജീവ് ബല്യന്‍. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളില്‍ അക്രമം നടന്നതിന് പിന്നില്‍ മദ്രസ വിദ്യാര്‍ഥികള്‍ക്ക് പങ്കുണ്ടെന്ന് ഇദ്ദേഹം അഭിപ്രായപ്പെട്ടത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു.

RELATED STORIES

Share it
Top