India

പിന്തുണയ്ക്ക് നന്ദി; കഫീല്‍ ഖാന്‍ ഇ ടിയെ കാണാനെത്തി

വിചാരണാത്തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന ആക്ടിവിസ്റ്റുകള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയ നിരവധി മനുഷ്യാവകാശ സംരക്ഷകര്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തുന്നത് തുടരാന്‍ ഇ ടിയോടും ലീഗിനോടും കഫീല്‍ ഖാന്‍ അഭ്യര്‍ത്ഥിച്ചു

പിന്തുണയ്ക്ക് നന്ദി; കഫീല്‍ ഖാന്‍ ഇ ടിയെ കാണാനെത്തി
X

ന്യൂഡല്‍ഹി: യോഗി സര്‍ക്കാരിന്റെ ഭരണകൂട ഭീകരതക്ക് ഇരയായി, നിരന്തര പോരാട്ടത്തിനൊടുവില്‍ ജയില്‍ മോചിതനായ ഡോ. കഫീല്‍ ഖാന്‍ , തനിക്ക് വേണ്ടി ആത്മാര്‍ത്ഥമായി കൂടെ നിന്നതിനും പിന്തുണക്കും നേരിട്ട് നന്ദി അറിയിക്കാനായി മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപിയെ ഡല്‍ഹിയലെ ഓഫീസില്‍ സന്ദര്‍ശിച്ചു.

കഴിഞ്ഞ മൂന്ന് വര്‍ഷമായി യുപി സര്‍ക്കാര്‍ നടത്തിയ എട്ട് വ്യത്യസ്ത അന്വേഷണങ്ങളിലെല്ലാം നിരപരാധിയാണെന്ന് തെളിഞ്ഞിട്ടും തന്റെ സസ്‌പെന്‍ഷന്‍ തുടരുകയാണ്. ഞാന്‍ സ്വമേധയാ സേവനം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഭരണപരമായ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നത് ഭരണകൂടത്തിന്റെ മറ്റൊരു കുതന്ത്രമാണെന്നു കഫീല്‍ഖാന്‍ പറഞ്ഞു.

എന്റെ കുടുംബം നേരിടുന്ന ബുദ്ധിമുട്ടുകള്‍ എന്റെ ലക്ഷ്യങ്ങള്‍ നേടുന്നതിനും എല്ലാ പ്രതിബന്ധങ്ങള്‍ക്കും എതിരായി വിജയിക്കുന്നതിനുമുള്ള ദൃഢ നിശ്ചയം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. മതം, പ്രദേശം, ജാതി, സാമൂഹിക സാമ്പത്തിക നില, ലിംഗഭേദം എന്നിവ പരിഗണിക്കാതെ ലോകത്തെവിടെയും ചെയ്യുന്ന അനീതിക്കെതിരേ ഞാന്‍ ശബ്ദമുയര്‍ത്തുന്നത് തുടരും.

കൊവിഡ് നമ്മുടെ രാജ്യത്ത് നാശം സൃഷ്ടിക്കുന്ന ഈ കാലഘട്ടത്തില്‍ സംസാര സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താന്‍ വിവേചനാധികാരം ഉപയോഗിക്കുന്നതിനേക്കാള്‍ പകര്‍ച്ചവ്യാധിക്കെതിരെ പോരാടാനുള്ള എല്ലാ ശക്തിയും മാര്‍ഗങ്ങളും ഏര്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. അക്രമത്തിന് ആഹ്വാനം ചെയ്യാത്ത സാഹചര്യങ്ങളില്‍ രാഷ്ട്രീയ വിയോജിപ്പുകാര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമങ്ങള്‍, യുഎപിഎ എന്നിവ ഉപയോഗിക്കുന്നത് എല്ലാ കേസുകളിലും അപലപിക്കപ്പെടേണ്ട ഒന്നാണ്.

മതിയായ തെളിവുകളില്ലാതെ വിചാരണാത്തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന ആക്ടിവിസ്റ്റുകള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയ നിരവധി മനുഷ്യാവകാശ സംരക്ഷകര്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തുന്നത് തുടരാന്‍ ഇ ടിയോടും ലീഗിനോടും കഫീല്‍ ഖാന്‍ അഭ്യര്‍ത്ഥിച്ചു.

Next Story

RELATED STORIES

Share it