India

തെലങ്കാന ഏറ്റുമുട്ടല്‍ കൊലപാതകം; മൃതദേഹങ്ങള്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ കോടതി ഉത്തരവ്

സംഭവത്തില്‍ നാലുപേരെ പിടികൂടിയ പോലിസ്, അര്‍ധരാത്രി തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ പോലിസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.

തെലങ്കാന ഏറ്റുമുട്ടല്‍ കൊലപാതകം; മൃതദേഹങ്ങള്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ കോടതി ഉത്തരവ്
X

ഹൈദരാബാദ്: തെലങ്കാനയില്‍ പോലിസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ബലാത്സംഗക്കേസ് പ്രതികളുടെ മൃതദേഹങ്ങള്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ തെലങ്കാന ഹൈക്കോടതിയുടെ നിര്‍ദേശം.

ഡിസംബര്‍ ആറാംതിയതി രാവിലെയാണ് വനിതാ മൃഗഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ മുഹമ്മദ് ആരിഫ്, നവീന്‍, ശിവ, ചെന്ന കേശവുലു എന്നിവര്‍ പോലിസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹങ്ങള്‍ ഗാന്ധി മെഡിക്കല്‍ കോളേജിലാണ് സൂക്ഷിച്ചിരിക്കുന്നത്.

നവംബര്‍ 27നാണ് വനിതാ മൃഗഡോക്ടറെ ബലാത്സംഗത്തിനിരയാക്കുകയും തീ കൊളുത്തി കൊലപ്പെടുത്തുകയും ചെയ്തത്. നവംബര്‍ 28ന് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം ഷംഷാദ്ബാഗില്‍നിന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ നാലുപേരെ പിടികൂടിയ പോലിസ്, അര്‍ധരാത്രി തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ പോലിസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.

Next Story

RELATED STORIES

Share it