India

തെലങ്കാനയില്‍ കെ ചന്ദ്രശേഖര റാവു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

തെലങ്കാനയില്‍ കെ ചന്ദ്രശേഖര റാവു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
X


ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രിയായി ടി ആര്‍ എസ് അധ്യക്ഷന്‍ കെ ചന്ദ്രശേഖര റാവു വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ മുഖ്യമന്ത്രി മാത്രമാണ്

സത്യപ്രതിജ്ഞ ചെയ്തത്. നേരത്തേ ഏതാനും മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ചെയ്തില്ല. അതിനിടെ, ടിആര്‍എസിന് രണ്ട് എംഎല്‍എമാര്‍ കൂടി പിന്തുണ അറിയിച്ചു. സ്വതന്ത്രനായി മല്‍സരിച്ച് ജയിച്ച കോണ്‍ഗ്രസ് വിമതന്‍ എല്‍ രാമലു, ഫോര്‍വേഡ് ബ്ലോക്ക് അംഗം ചന്ദര്‍ പട്ടേല്‍ എന്നിവരാണ് ടി ആര്‍ എസിനെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതോടെ 119 അംഗ സഭയില്‍ ടിആര്‍എസിനു 90 എംഎല്‍എമാരുടെ പിന്തുണയുണ്ടാവും. 88 സീറ്റിലാണ് ടിആര്‍എസ് വിജയിച്ചത്. അതേസമയം, മധ്യപ്രദേശിലും രാജസ്ഥാനിലും ആരാണു മുഖ്യമന്ത്രിയാവുമെന്നതു സംബന്ധിച്ച് ഉടന്‍ തീരുമാനമുണ്ടാവുമെന്ന് എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. മൂന്നിടത്തും ഒന്നിച്ച് മുഖ്യമന്ത്രിമാരെ പ്രഖ്യാപിക്കാനാണു സാധ്യത. ഛത്തീസ്ഗഡില്‍ ഭൂപേഷ് ബാഗല്‍, സിങ്‌ദേവ്, സാഹു, ചന്ദ്രദാസ് മഹന്ദ് എന്നിവരെയാണു പരിഗണിക്കുന്നത്. മധ്യപ്രദേശില്‍ മുതിര്‍ന്ന നേതാവ് കമല്‍നാഥിനു തന്നെയാണ് സാധ്യത. രാജസ്ഥാനിലാണ് അനിശ്ചിതത്വമുള്ളത്. സച്ചിന്‍ പൈലറ്റിനെ ഉപമുഖ്യമന്ത്രിയും ഗെലോട്ടിനെ മുഖ്യമന്ത്രിയുമാക്കി പ്രശ്‌നം പരിഹരിക്കാനും ശ്രമം നടക്കുന്നുണ്ട്. അതിനിടെ, അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളിലുമുണ്ടായ തിരിച്ചടി ചര്‍ച്ച ചെയ്യാന്‍ ബിജെപി നേതാക്കളുടെ നിര്‍ണായക യോഗം ഡല്‍ഹിയില്‍ ഇന്ന് നടക്കും. ബിജെപി എംപിമാരും നേതാക്കളും പങ്കെടുക്കുന്ന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കുന്നുണ്ട്.

Next Story

RELATED STORIES

Share it