India

തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു; 3882 പുതിയ രോഗികള്‍

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളുള്ള രണ്ടാമത്തെ സംസ്ഥാനമാണ് തമിഴ്‌നാട്

തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു; 3882 പുതിയ രോഗികള്‍
X

ചെന്നൈ: തമിഴ്‌നാട്ടില്‍ ബുധനാഴ്ച 3882 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 94,049 ആയി. നിലവില്‍ 39,856 പേരാണ് ചികിൽസയിലുള്ളത്. 63 പേരാണ് ഇന്ന് മാത്രം രോഗം ബാധിച്ച് മരിച്ചത്. മരണപ്പെട്ടവരുടെ ആകെ എണ്ണം 1264 ആയി ഉയര്‍ന്നു.

ഇന്ന് രോഗം ബാധിച്ചവരില്‍ 16 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 59 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയവരാണ്. 2852 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 52962 ആയി. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളുള്ള രണ്ടാമത്തെ സംസ്ഥാനമാണ് തമിഴ്‌നാട്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് ചെന്നൈയിലാണ്. ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 60,533 കടന്നു. ചെങ്കല്‍പേട്ട്, തിരുവള്ളൂര്‍, മധുരൈ, കാഞ്ചീപുരം, തിരുവണ്ണാമലൈ എന്നീ ജില്ലകളാണ് കൂടുതല്‍ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്ത മറ്റ് മേഖലകള്‍.

Next Story

RELATED STORIES

Share it