India

ആന്ധ്രപ്രദേശില്‍ ഇന്ന് കൊവിഡ് ബാധിച്ചത് 10, 328 പേര്‍ക്ക്

തമിഴ്‌നാട്ടില്‍ വ്യാഴാഴ്ച 5684 പേര്‍ക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു

ആന്ധ്രപ്രദേശില്‍ ഇന്ന് കൊവിഡ് ബാധിച്ചത് 10, 328 പേര്‍ക്ക്
X

ചെന്നൈ: ആന്ധ്രപ്രദേശില്‍ വ്യാഴാഴ്ചയും പതിനായിരത്തിലധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 10328 പുതിയ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട്‌ചെയ്തത്. 72 പേര്‍ രോഗം ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ ആകെ എണ്ണം 1,96,789 ആയി. 1735 പേരാണ് ഇതുവരെ മരണപ്പെട്ടത്. 82,166 പേരാണ് നിലവില്‍ ചികിൽസയില്‍ കഴിയുന്നത്.

അതേസമയം തമിഴ്‌നാട്ടില്‍ വ്യാഴാഴ്ച 5684 പേര്‍ക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. 110 പേരാണ് ഇന്ന് മാത്രം രോഗം ബാധിച്ച് മരിച്ചത്. ഇതുവരെ 2,79,144 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,21087 പേര്‍ രോഗമുക്തി നേടി. 53,486 പേരാണ് ചികിൽസയിലുള്ളത്. 4571 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചതെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

Next Story

RELATED STORIES

Share it