India

തമിഴ് സിനിമാതാരം സിമ്പുവിന്റെ സഹോദരന്‍ ഇസ്‌ലാം മതം സ്വീകരിച്ചു(വീഡിയോ)

ഓസ്‌കര്‍ ജേതാവും സംഗീത സംവിധായകനുമായ എ ആര്‍ റഹ്മാന്‍, മറ്റൊരു പ്രശസ്ത സംഗീതസംവിധായകന്‍ യുവന്‍ ശങ്കര്‍രാജ എന്നിവരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കുരലരസന്റെ ഇസ് ലാം ആശ്ലേഷണമെന്ന് തമിഴ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു

തമിഴ് സിനിമാതാരം സിമ്പുവിന്റെ സഹോദരന്‍ ഇസ്‌ലാം മതം സ്വീകരിച്ചു(വീഡിയോ)
X




മധുരൈ: തമിഴ് സിനിമാതാരം സിമ്പുവിന്റെ സഹോദരനും സംവിധായകനും നടനുമായ ടി രാജേന്ദറിന്റെ മകനുമായ കുരലരസന്‍ ഇസ്‌ലാംമതം സ്വീകരിച്ചതായി റിപോര്‍ട്ട്. പിതാവിന്റെ സാന്നിധ്യത്തില്‍ കുരലരസന്‍ മതം മാറുന്ന വീഡിയോ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഗീത സംവിധാന രംഗത്ത് പ്രവര്‍ത്തിക്കുന്ന കുരലരസന്‍ അലൈ, സൊന്നാല്‍ താന്‍ കാതല എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കുരലരസന്‍ തന്റെ സഹോദരന്‍ സിമ്പുവിനെ നായകനാക്കി പാണ്ഡിരാജ് സംവിധാനം ചെയ്തിരുന്നു. ഇത് നമ്മ ആള് എന്ന സിനിമയ്ക്കു വേണ്ടി സംഗീതസംവിധാനം ചെയ്തിരുന്നു. ഓസ്‌കര്‍ ജേതാവും സംഗീത സംവിധായകനുമായ എ ആര്‍ റഹ്മാന്‍, മറ്റൊരു പ്രശസ്ത സംഗീതസംവിധായകന്‍ യുവന്‍ ശങ്കര്‍രാജ എന്നിവരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കുരലരസന്റെ ഇസ് ലാം ആശ്ലേഷണമെന്ന് തമിഴ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.


Next Story

RELATED STORIES

Share it