ജനസമ്പര്‍ക്ക പരിപാടിക്കിടെ യുവതിയോട് ആക്രോശിച്ച് സിദ്ധരാമയ്യ; പ്രതിഷേധത്തിനൊടുവില്‍ വിശദീകരണം
എന്നാല്‍, തനിക്ക് 15 വര്‍ഷമായി അറിയാവുന്ന സ്ത്രീയാണതെന്നും സഹോദരിയെപ്പോലെയാണെന്നും സിദ്ധരാമയ്യ പ്രതികരിച്ചു.

മൈസൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മൈസൂരില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിക്കിടെ കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ യുവതിയോട് കയര്‍ത്തു സംസാരിക്കുന്ന വീഡിയോ പുറത്ത്. യുവതുടെ കൈയില്‍ നിന്ന് നിന്ന് മൈക്ക് പിടിച്ചുവാങ്ങുകയും ആക്രോശിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മൈക്ക് പിടിച്ചുവാങ്ങുന്നതിനിടെ യുവതിയുടെ ദുപ്പട്ട അഴിയുന്നതായും വീഡിയോയിലുണ്ട്. മണ്ഡലത്തിലെ വികസനമുരടിപ്പിനെതിരേ ചോദ്യങ്ങളുന്നയിച്ചതാണ് സിദ്ധരാമയ്യയെ വിറളി പിടിപ്പിച്ചതെന്നാണ് സൂചന. വീഡിയോ ബിജെപി കേന്ദ്രങ്ങള്‍ വ്യാപകമായി പ്രചപരിപ്പിക്കുന്നുണ്ട്. ദേശീയതലത്തില്‍ തന്നെ സ്ത്രീകളോട് കോണ്‍ഗ്രസ് കാണിക്കുന്ന സമീപനമാണിതെന്നാണ് ബിജെപിയുടെ പ്രചാരണം.
എന്നാല്‍, തനിക്ക് 15 വര്‍ഷമായി അറിയാവുന്ന സ്ത്രീയാണതെന്നും സഹോദരിയെപ്പോലെയാണെന്നും സിദ്ധരാമയ്യ പ്രതികരിച്ചു. സംസാരം നിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ അറിയാതെ സംഭവിച്ചതാണ്. അതില്‍ യാതൊരു ദുരുദ്ദേശ്യവുമില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. സംഭവം വിവാദമായതോടെ നിരവധിപേര്‍ വിമര്‍ശനവുമായെത്തി.കോണ്‍ഗ്രസിന് സ്ത്രീകളെ ബഹുമാനിക്കാന്‍ അറിയില്ലെന്നും ഗാന്ധി കുടുംബത്തിലെ സ്ത്രീകളെ മാത്രമാണ് അവര്‍ ബഹുമാനിക്കുന്നതെന്നും കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
RELATED STORIES
രാജ്യദ്രോഹ കേസ്: ജാമ്യത്തിനായി കീഴ്ക്കോടതിയെ സമീപിക്കാന്‍ ഷര്‍ജീല്‍...
26 May 2022 2:17 PM GMTമഴ : ഇന്നും നാളെയും ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച്...
26 May 2022 1:55 PM GMTരാജ്യത്ത് വാഹന ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചു; ജൂണ്‍ ഒന്ന്...
26 May 2022 1:21 PM GMTമധ്യപ്രദേശില്‍ ദര്‍ഗയ്ക്ക് സമീപം വിഗ്രഹം സ്ഥാപിച്ച സംഭവം: കലാപബാധിത...
26 May 2022 12:37 PM GMTപാഠപുസ്തകങ്ങൾ കാവിവത്കരിക്കുന്നു; തങ്ങളുടെ കൃതികൾ ഒഴിവാക്കണം; പ്രമുഖ...
26 May 2022 11:49 AM GMTമതവിദ്വേഷ പരാമര്‍ശം: പി സി ജോര്‍ജ്ജിന്റെ ജാമ്യഹരജി പരിഗണിക്കുന്നത്...
26 May 2022 9:42 AM GMT