India

കശ്മീര്‍ ജമാഅത്തെ ഇസ്്‌ലാമി നിരോധനം പിന്‍വലിക്കണം: എന്‍സിഎച്ച്ആര്‍ഒ

ദേശീയ ചെയര്‍പേഴ്‌സണ്‍ പ്രഫ. എ മാര്‍ക്‌സ് അധ്യക്ഷത വഹിച്ചു

കശ്മീര്‍ ജമാഅത്തെ ഇസ്്‌ലാമി നിരോധനം പിന്‍വലിക്കണം: എന്‍സിഎച്ച്ആര്‍ഒ
X

ബംഗളൂരു: കശ്മീര്‍ ജമാഅത്തെ ഇസ്്‌ലാമിയെ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് ബംഗളൂരില്‍ ചേര്‍ന്ന ദേശീയ മനുഷ്യാവകാശ ഏകോപന സമിതി(എന്‍സിഎച്ച്ആര്‍ഒ) പ്രവര്‍ത്തക സമിതിയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ-സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ നന്നായി പ്രവര്‍ത്തിക്കുന്ന സംഘടനയെ നിരോധിക്കുന്നത് ഒരുനിലയ്ക്കും ന്യായീകരിക്കാനാവില്ല. തങ്ങള്‍ക്കിഷ്ടമില്ലാത്ത സംഘടനകളെയും പാര്‍ട്ടികളെയും നിരോധിക്കുക വഴി കേന്ദ്രത്തിലെ ഫാഷിസ്റ്റ് ഭരണകൂടം നിലനില്‍ക്കാന്‍ അര്‍ഹതയില്ലാത്തതാണെന്ന് ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണ്. ജനാധിപത്യത്തില്‍ എതിരഭിപ്രായങ്ങള്‍ വച്ചുപുലര്‍ത്താനും അത് പറയാനും സംഘടനകള്‍ക്കും പാര്‍ട്ടികള്‍ക്കും അവകാശമുണ്ട്. സര്‍ക്കാര്‍ അധികാരം ഉപയോഗിച്ച് സംഘടനകളെ നിരോധിക്കുന്നത് ഒരിക്കലും ന്യായീകരിക്കാനാവില്ല. ജാര്‍ഖണ്ഡിലെ പോപുലര്‍ ഫ്രണ്ട് നിരോധനവും പിന്‍വലിക്കണമെന്ന് എന്‍സിഎച്ച്ആര്‍ഒ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ദേശീയ ചെയര്‍പേഴ്‌സണ്‍ പ്രഫ. എ മാര്‍ക്‌സ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പ്രഫ. പി കോയ, വൈസ് പ്രസിഡന്റുമാരായ അഡ്വ. കെ പി മുഹമ്മദ് ഷരീഫ്, അശോക്്കുമാരി, സെക്രട്ടറിമാരായ അഡ്വ. യൂസുഫ്, റെനി ഐലിന്‍, കര്‍ണാടക ചാപ്റ്റര്‍ പ്രസിഡന്റ് അഡ്വ. എസ് ബാലന്‍, തമിഴ്‌നാട് ചാപ്റ്റര്‍ പ്രസിഡന്റ് അഡ്വ. ഭവാനി മോഹന്‍, കേരള ചാപ്റ്റര്‍ പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി, ഡല്‍ഹി ചാപ്റ്റര്‍ പ്രസിഡന്റ് അഡ്വ. അമിത് ശ്രീവാസ്തവ, പോണ്ടിച്ചേരി ചാപ്റ്റര്‍ പ്രസിഡന്റ് ജി സുകുമാരന്‍, വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് കെ പി ഒ റഹ്്മത്തുല്ല, ടി കെ അബ്ദുസ്സമദ്, എ എം ഷാനവാസ്, എം കെ ഷറഫുദ്ദീന്‍(കേരളം), സുകന്യ(പോണ്ടിച്ചേരി), ഹനീഫ്(രാജസ്ഥാന്‍), അന്‍സാര്‍ ഇന്‍ഡോറി(ഡല്‍ഹി), മുഹമ്മദ് ജാനിബ്(ബംഗളൂര്‍), അഡ്വ. സെയ്ഫാന്‍ ഷെയ്ഖ്(പൂന), അഡ്വ. ഷാജഹാന്‍(മധുരൈ), മുഹമ്മദ് കക്കിങ്‌ജെ(മംഗലാപുരം), അബ്ദുര്‍റഹീം(കര്‍ണാടക) സംസാരിച്ചു.




Next Story

RELATED STORIES

Share it