India

സാത്താന്‍കുളം കസ്റ്റഡി കൊലപാതകത്തിൽ അറസ്റ്റിലായ പോലിസുകാരന്‍ കൊവിഡ് ബാധിച്ചു മരിച്ചു

ജൂലൈ 24നാണ് പോള്‍ദുരൈയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

സാത്താന്‍കുളം കസ്റ്റഡി കൊലപാതകത്തിൽ അറസ്റ്റിലായ പോലിസുകാരന്‍ കൊവിഡ് ബാധിച്ചു മരിച്ചു
X

ചെന്നൈ: തൂത്തുക്കുടി സാത്താന്‍കുളം ജയരാജ്-ബെന്നിക്‌സ് കസ്റ്റഡി കൊലപാതക കേസില്‍ അറസ്റ്റിലായ പോലിസുകാരന്‍ കൊവിഡ് ബാധിച്ചു മരിച്ചു. സ്പെഷല്‍ സബ് ഇന്‍സ്‌പെക്ടര്‍ പോള്‍ദുരൈ(56) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചയോടെ ആയിരുന്നു മരണം.

പി ജയരാജ്, മകന്‍ പി ബെന്നിക്‌സ് എന്നിവരുടെ കസ്റ്റഡി മരണ കേസില്‍ പോള്‍ദുരൈ ഉള്‍പ്പെടെയുള്ള പോലിസുകാരാണ് അറസ്റ്റിലായത്. തുടര്‍ന്ന് മധുര സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു.

ജൂലൈ 24നാണ് പോള്‍ദുരൈയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് മധുരയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദ്രോഗ-പ്രമേഹ രോഗബാധിതനായിരുന്ന പോള്‍ദുരൈയുടെ നില ശനിയാഴ്ചയോടെയാണ് വഷളായത്.

Next Story

RELATED STORIES

Share it