പുതിയ റീചാര്‍ജ് പ്ലാനുകള്‍ പുറത്തിറക്കി റിലയന്‍സ് ജിയോ
പ്രതിമാസം 222 രൂപ മുതലുള്ള പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്ലാന്‍ പ്രകാരം പ്രതിദിനം 2 ജിബി ഡാറ്റയുമാണ് ലഭിക്കുക
ന്യൂഡല്‍ഹി: പുതിയ റീചാര്‍ജ് പ്ലാനുകള്‍ പുറത്തിറക്കി റിലയന്‍സ് ജിയോ. പ്രതിമാസം 222 രൂപ മുതലുള്ള പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്ലാന്‍ പ്രകാരം പ്രതിദിനം 2 ജിബി ഡാറ്റയും പരിധിയില്ലാത്ത കോളുകളും മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്ക് 1000 മിനുട്ട് സംസാര സമയവുമാണ് ലഭിക്കുക. കൂടാതെ 100 എസ്എംഎസുകളും സൗജന്യമാണ്.
മറ്റ് നെറ്റ്‌വര്‍ക്കിലേക്കുള്ള ഫോണുകളിലേക്ക് വിളിക്കാന്‍ പ്രത്യേകം ടോപ്പ് അപ്പ് വൗച്ചറുകളും ആവശ്യമില്ല. 28 ദിവസമാണ് കാലാവധി. 333 രൂപയുടേതാണ് മറ്റൊരു പ്ലാന്‍. മറ്റ് നെറ്റ് വര്‍ക്കിലേക്ക് 1000 മിനിറ്റ് സൗജന്യമായി വിളിക്കാം. പ്രതിദിനം 2 ജിബി ഡാറ്റയും 100 എസ്എംഎസും സൗജന്യമാണ്. 56 ദിവസത്തെ കാലാവധിയാണ് ഈ പ്ലാനിന് ഉള്ളത്.
444 രൂപയുടേതാണ് മറ്റൊരു പ്ലാന്‍. 1000 മിനിട്ട് സൗജന്യ കോളുകളും 2 ജി ബി ഡാറ്റയും 100 എസ്എംഎസും ലഭിക്കും. കൂടാതെ ജിയോ ആപ്പുകള്‍ സൗജന്യമാണ്. 84 ദിവസമാണ് കാലാവധി. മറ്റ് നെറ്റവര്‍ക്കിലേക്കുള്ള വോയിസ് കോളുകള്‍ക്ക് നിരക്ക് ഈടാക്കാന്‍ തുടങ്ങിയതിന് ശേഷമാണ് ജിയോ ഈ പുതിയ പ്ലാന്‍ അവതരിപ്പിച്ചത്.
RELATED STORIES
ആരോഗ്യനില മോശമായി; ജയിലില്‍ നിരാഹാരത്തിലായിരുന്ന ജി എന്‍ സായിബാബ...
26 May 2022 7:32 PM GMTവിദ്വേഷ പ്രസംഗം; തെലങ്കാന ബിജെപി അധ്യക്ഷനെതിരേ പോലിസില്‍ പരാതി
26 May 2022 6:42 PM GMTമഴ മുന്നറിയിപ്പില്‍ മാറ്റം; രണ്ട് ജില്ലകളില്‍ മഴക്കും കാറ്റിനും സാധ്യത
26 May 2022 5:47 PM GMTമൂവാറ്റുപുഴയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് നേരെ വ്യാപക...
26 May 2022 2:49 PM GMTമുസ്ലിം ആരാധനാലയങ്ങള്‍ക്കെതിരായ നീക്കങ്ങളെ ചെറുക്കുക: പോപുലര്‍...
26 May 2022 2:27 PM GMTരാജ്യദ്രോഹ കേസ്: ജാമ്യത്തിനായി കീഴ്ക്കോടതിയെ സമീപിക്കാന്‍ ഷര്‍ജീല്‍...
26 May 2022 2:17 PM GMT