India

റെയില്‍വേ ടിക്കറ്റ് എക്‌സാമിനര്‍മാരെ റണ്ണിങ് സ്റ്റാഫായി പരിഗണിക്കാന്‍ നടപടി: കേന്ദ്രമന്ത്രി

നവംബര്‍ 17നു ബിനോയ് വിശ്വം മന്ത്രിയെ നേരില്‍ കണ്ട് കത്ത് നല്‍കിയിരുന്നു.

റെയില്‍വേ ടിക്കറ്റ് എക്‌സാമിനര്‍മാരെ റണ്ണിങ് സ്റ്റാഫായി പരിഗണിക്കാന്‍ നടപടി: കേന്ദ്രമന്ത്രി
X

ന്യൂ ഡല്‍ഹി: റെയില്‍വേ ടിക്കറ്റ് എക്‌സാമിനര്‍മാരെ റണ്ണിങ് സ്റ്റാഫായി പരിഗണിക്കാന്‍ നടപടിയെടുക്കുമെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ബിനോയ് വിശ്വം എംപിയെ അറിയിച്ചു. ഇതു പരിശോധിക്കാന്‍ റെയില്‍വേ ബോര്‍ഡ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. വിഷയത്തില്‍ നവംബര്‍ 17നു ബിനോയ് വിശ്വം മന്ത്രിയെ നേരില്‍ കണ്ട് കത്ത് നല്‍കിയിരുന്നു. ലോക്കോ പൈലറ്റുമാര്‍ക്കും ഗാര്‍ഡുമാര്‍ക്കുമുള്ള റണ്ണിങ് അലവന്‍സ് ടിക്കറ്റ് എക്‌സാമിനര്‍മാര്‍ക്കും അനുവദിക്കുക, റണ്ണിങ് സ്റ്റാഫിന് സമാനമായ തസ്തികകള്‍ എക്‌സാമിനര്‍മാര്‍ക്കും നല്‍കുക എന്നിവയാണു റെയില്‍വേ ബോര്‍ഡ് രൂപീകരിച്ച കമ്മിറ്റിയുടെ ടേംസ് ഓഫ് റഫറന്‍സ്. ഈ ആവശ്യങ്ങള്‍ ഉയര്‍ത്തി ടിക്കറ്റ് എക്‌സാമിനര്‍മാര്‍ ദീര്‍ഘകാലമായി പ്രക്ഷോഭം നടത്തിവരികയാണ്.




Next Story

RELATED STORIES

Share it