ചങ്കൂറ്റമുള്ളത് താങ്കള്‍ക്കു മാത്രം; ഗഡ്കരിയുടെ പ്രസ്താവനയെ പിന്തുണച്ച് രാഹുല്‍
റാഫേല്‍ ഇടപാട്, കര്‍ഷക പ്രതിഷേധം, വിവിധ ഭരണഘടന സ്ഥാപനങ്ങള്‍ തകര്‍ക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ എന്നിവയെക്കുറിച്ചും ഗഡ്കരി പ്രതികരിക്കണമെന്നും രാഹുല്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ പരാമര്‍ശത്തെ പിന്തുണച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കുടുംബത്തെ മാന്യമായി നോക്കുന്നവര്‍ക്കേ നല്ലനിലയില്‍ രാജ്യം ഭരിക്കാനാവൂവെന്ന നിതിന്‍ ഗഡ്കരിയുടെ പ്രസ്താവനയെയാണ് രാഹുല്‍ പിന്തുണച്ചത്. ബിജെപിയില്‍ താങ്കള്‍ക്കു മാത്രമാണ് ചങ്കൂറ്റമുള്ളതെന്നും റാഫേല്‍ ഇടപാട്, കര്‍ഷക പ്രതിഷേധം, വിവിധ ഭരണഘടന സ്ഥാപനങ്ങള്‍ തകര്‍ക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ എന്നിവയെക്കുറിച്ചും ഗഡ്കരി പ്രതികരിക്കണമെന്നും രാഹുല്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ബിജെപി പരിപാടിയില്‍ സംസാരിക്കവെയാണ് മോദിക്കെതിരേ ഒളിയമ്പെന്ന വിധത്തിലുള്ള പ്രസ്താവന നടത്തിയത്. ഇതിനെയാണ് രാഹുല്‍ ഗാന്ധി ചങ്കൂറ്റമെന്നു വിശേഷിപ്പിച്ചത്. നേരത്തെയും മോദിക്കെതിരേ ഒളിയമ്പെയ്തിരുന്നു. നടപ്പാക്കാന്‍ കഴിയുമെന്ന് ഉറപ്പുള്ള വാഗ്ദാനങ്ങള്‍ മാത്രമേ ജനങ്ങള്‍ക്ക് നല്‍കാവൂ എന്നും അല്ലെങ്കില്‍ ജനങ്ങള്‍ രാഷ്ട്രീയ നേതാക്കളെ കൈകാര്യം ചെയ്യുമെന്നും ഗഡ്കരി പറഞ്ഞിരുന്നു.
RELATED STORIES
ജനമഹാ സമ്മേളനം: ഇടത്-വലത് പ്രൊഫൈലുകൾ പ്രചരിപ്പിക്കുന്നത് ജനം ടിവി...
23 May 2022 4:22 PM GMTമഴ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു; സംസ്ഥാനത്ത് അടുത്ത നാല് ദിവസം...
23 May 2022 7:34 AM GMTവിസ്മയ കേസ്:കിരണ്‍ കുമാര്‍ കുറ്റക്കാരന്‍;ജാമ്യം റദ്ദാക്കി
23 May 2022 6:13 AM GMTകൃഷി ഭൂമിയും വീടുമില്ല; കഞ്ഞിവെപ്പ് സമരവുമായി മല്ലികപ്പാറ ഊര്...
23 May 2022 5:50 AM GMTപി സി ജോര്‍ജിന്റെ ഒളിച്ചോട്ടം ആന്റി ക്ലൈമാക്സിലേക്ക്;...
23 May 2022 4:56 AM GMTമുസ്ലിമാണോ എന്ന് ചോദിച്ച് വയോധികനെ തല്ലിക്കൊന്ന സംഭവം: മോദി രാജ്യം...
22 May 2022 5:37 AM GMT